മര്യാദപഠിപ്പിക്കാന്‍ വന്നവര്‍ക്ക് നടുവിരല്‍ നമസ്‌ക്കാരം നല്‍കി നടി സാമന്ത

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളുടെ പേരില്‍ ഭീകര ട്രോളുകള്‍ക്ക് ഇരയാകുന്നവരാണ് സിനിമ താരങ്ങള്‍. വിവാഹം കഴിഞ്ഞവരാണെങ്കില്‍ ചീത്തവിളിയുടെ തീവ്രത കൂടും. മര്യാദ പഠിപ്പിക്കാന്‍ ഓണ്‍ലൈന്‍ ആങ്ങളമാര്‍ ഒന്നടങ്കം രംഗത്തെത്തും. എന്നാല്‍ ഇതൊക്കെ കേട്ട് വെറുതെയിരിക്കാന്‍ തെന്നിന്ത്യന്‍ താരസുന്ദരി സാമന്തയ്ക്ക് ആവില്ല. മര്യാദപഠിപ്പിക്കാന്‍ വന്നവര്‍ക്ക് കണ്ണു തള്ളുന്ന മറുപടി നല്‍കിയിരിക്കുകയാണ് താരം.

ഭര്‍ത്താവും നടന്‍ നാഗചൈതന്യയ്ക്കൊപ്പം സ്പെയ്നില്‍ അവധിയാഘോഷിക്കാന്‍ പോയതിന്റെ ചിത്രങ്ങള്‍ കണ്ടാണ് ഒരു വിഭാഗം ആക്രമവുമായി എത്തിയത്. ചെറിയ വസ്ത്രം ധധരിച്ച് ദൂരേക്ക് നോക്കി നില്‍ക്കുന്നതായിരുന്നു ചിത്രം. എന്നാല്‍ വിവാഹത്തിന് ശേഷം ഇത്തരം വസ്ത്രം ധരിക്കുന്നത് സംസ്‌കാരത്തിന് ചേര്‍ന്നതല്ല എന്ന പറഞ്ഞ് ഒരു വിഭാഗം രംഗത്തെത്തി. നിങ്ങളെപ്പോലുള്ള നാണമില്ലാത്തവരാണ് ചെറുപ്പക്കാരെ വഴിതെറ്റിക്കുന്നതു എന്നുവരെ കമന്റുകള്‍ വന്നു. ചിത്രത്തിന് താഴെ ചീത്തവിളി കൂടിയതോടെയാണ് മറുപടിയുമായി താരം തന്നെ രംഗത്തെത്തിയത്.

pathram desk 2:
Related Post
Leave a Comment