ബാല.. നീ വലിയൊരു കെണിയിലൂടെയാണ് പൊയിക്കൊണ്ടിരിക്കുന്നത് അവന്‍ അന്ന് എന്നോട് പറഞ്ഞു.. എന്റെ ജീവിതത്തില്‍ വലിയൊരു പ്രശ്നം വന്നപ്പോള്‍ അവനാണ് ഒപ്പം നിന്നത്; പൃഥ്വിയെ കുറിച്ച് നടന്‍ ബാല

അഹങ്കാരിയും ജാഡക്കാരനുമാണെന്ന വിമര്‍ശനം നടനും ഇപ്പോള്‍ സംവിധാകനുമായ പ്രഥ്വിരാജിനെ കുറിച്ച് തുടക്കം മുതല്‍ ഉയര്‍ന്നുവന്നിരിന്നു. എന്നാല്‍, ഈ ധാരണയെ പൂര്‍ണമായി തള്ളിക്കളയുകയാണ് നടന്‍ ബാല. ഒരു പൊതുചടങ്ങില്‍ വെച്ചാണ് ബാല പൃഥ്വിയെക്കുറിച്ചുള്ള തന്റെ ധാരണ തുറന്നു പറഞ്ഞത്. വളരെ നല്ല മനുഷ്യനും സത്യസന്ധനുമാണെന്നാണ് ബാല പറഞ്ഞു.

‘അവന്‍ കള്ളങ്ങള്‍ പറയില്ല. സത്യം മാത്രമേ പറയൂ. അതെനിക്ക് വളരെ ഇഷ്ടമാണ്.എന്റെ ജീവിതത്തില്‍ വലിയൊരു പ്രശ്നം വന്നപ്പോള്‍ അവനാണ് ഒപ്പം നിന്നത് ‘ ബാല.. നീ വലിയൊരു കെണിയിലൂടെയാണ് പൊയിക്കൊണ്ടിരിക്കുന്നത്. നീ നല്ല അഭിനേതാവാണ് ശ്രദ്ധിക്കണം എന്ന് എന്നോട് പറഞ്ഞു. പിന്നീട് മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ അതു പോലെ സംഭവിച്ചു. കഷ്ടപ്പാടുകളില്‍ കൂടെ നില്‍ക്കുന്ന നന്‍പനാണ് പൃഥ്വി എന്ന് ബാല പറഞ്ഞു.

pathram desk 1:
Related Post
Leave a Comment