പരിശീലകനെ തട്ടികൊണ്ടു പോയി മര്‍ദ്ദിച്ച കേസില്‍ സിനിമാ താരം അറസ്റ്റില്‍

ബെംഗളൂരു: ജിം പരിശീലകനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ സിനിമാ താരം അറസ്റ്റില്‍. കന്നട നടന്‍ ദുനിയ വിജയെയും കൂട്ടാളികളെയുമാണ് കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തത്.
ജിമ്മില്‍ വെച്ച് കളിയാക്കിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് പരിശീലകനെ തട്ടികൊണ്ടുപോയി മര്‍ദിക്കാന്‍ കാരണമെന്നാണ് പൊലീസ് പറയുന്നത്. ജിം ട്രൈനറായിരുന്ന മാരുതി ഗൗഡയെയാണ് വിജയ് തട്ടികൊണ്ടു പോയി മര്‍ദ്ധിച്ചത്.

ഐ.പി.സി 365 (തട്ടിക്കൊണ്ടുപോകല്‍), 342 (തട്ടിക്കൊണ്ട് പോകല്‍), 325 (ശിക്ഷ വിധിച്ചതിന്റെ ശിക്ഷ), 506 (കുറ്റകരമായ ശിക്ഷയ്ക്ക് ശിക്ഷ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് നടനെതിരെ കേസ് എടുത്തിരിക്കുന്നത്.പ്രതികളെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. നിലവില്‍ സിനിമാ ഷൂട്ടിങ്ങിനിടെ രണ്ട് നടന്‍മാര്‍ മുങ്ങിമരിച്ച കേസില്‍ ചിത്രത്തിന്റെ നിര്‍മാതാവ് സുന്ദര്‍ ഗൗഡയെ ഒളിപ്പിച്ചതിനു ജാമ്യത്തിലിറങ്ങിയതായിരുന്നു ദുനിയ വിജയ്.

നടന്‍മാരുടെ മരണത്തിനിടയാക്കിയ ഈ ചിത്രത്തിലെ നായകനായിരുന്നു ദുനിയ വിജയ്. നിര്‍മ്മാതാവിനെ അറസ്റ്റ് ചെയ്യാന്‍ വന്ന് പൊലീസുകാരെ ആക്രമിച്ചെന്ന് കേസും ദുനിയക്കെതിരെയുണ്ട്.

pathram desk 2:
Related Post
Leave a Comment