വിജയ്‍‍യെ നായകനാക്കി എ.ആര്‍ മുരുഗദോസ് ഒരുക്കുന്ന ‘സർക്കാരി’ലെ ആദ്യ ഗാനം എത്തി

ഇളയ ദളപതി വിജയ്‍‍യെ നായകനാക്കി എ.ആര്‍ മുരുഗദോസ് ഒരുക്കുന്ന ‘സർക്കാരി’ലെ ആദ്യ ഗാനം പുറത്തു വിട്ടു. ‘സിംതാങ്കരന്‍…’ എന്ന് തുടങ്ങുന്ന ഗാനം എഴുതിയിരിക്കുന്നത് വിവേകാണ്. ഗാനം ആലപിച്ചിരിക്കുന്നത് ബംബാ ബാകിയ, വിപിന്‍ അനേജ, അപര്‍ണ്ണ നാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ്. ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് സംഗീത വിസ്മയമായ എആര്‍ റഹ്മാനാണ്.

വിജയ്, കീര്‍ത്തി സുരേഷ് എന്നിവര്‍ ന്യത്തം ചെയ്യുന്ന രംഗങ്ങളാണ് വീഡിയോയില്‍ ഉൾപ്പെടുത്തിയിട്ടുള്ളത്. എ.ആര്‍ മുരുഗദോസ് -വിജയ് ടീം ഒന്നിക്കുന്ന മൂന്നാം ചിത്രമാണിത്. ചിത്രം ദീപാവലിയ്ക്ക് തീയേറ്ററുകളിലെത്തും. പാപ്രി ഘോഷ്, പ്രേം കുമാര്‍, യോഗി ബാബു, രാധ രവി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

pathram desk 2:
Related Post
Leave a Comment