പത്ത് ലക്ഷം ലോട്ടറി അടിച്ചത് അറിയാതെ വലിച്ചെറിഞ്ഞു; ടിക്കറ്റ് കൈക്കലാക്കി കൂട്ടുകാരന്‍ നൈസായിട്ട് മുങ്ങി !!

കഷ്ടകാലസമയത്ത് തെറ്റായ പലകാര്യങ്ങളും ചെയ്യാന്‍ തോന്നിപ്പിക്കുമെന്ന് പഴമക്കാര്‍ പറയുന്നതില്‍ കഴമ്പുണ്ട് എന്ന് തിരുവനന്തപുരം സ്വദേശിയായ അജിനുവും ഇപ്പോള്‍ വിശ്വസിക്കുന്നുണ്ടാവും. ജീവിതത്തിലെ ദുരനുഭവങ്ങള്‍ മറിച്ച് പറയാന്‍ അജിനുവിനെ പ്രേരിപ്പിക്കില്ലെന്ന് സാരം.

കഷ്ടപ്പാട് നിറഞ്ഞ ജീവിതത്തില്‍ നിരാശ പൂണ്ട് ലോട്ടറി ടിക്കറ്റുവരെ പാലോട് സ്വദേശിയായ അജിനു കുപ്പയിലേക്കു വലിച്ചെറിയുകയായിരുന്നു. അങ്ങനെയിരിക്കെയാണ് അജിനുവിന് കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ രണ്ടാം സ്ഥാനം അടിച്ചത്. ഒന്നു രണ്ടും രൂപയല്ല പത്തു ലക്ഷത്തിന്റെ രണ്ടാം സമ്മാനം.

എന്നാല്‍ ഇതൊന്നും അറിയാതെ അജിനു നിരാശപൂണ്ട് ലോട്ടറി ചുരുട്ടി കുപ്പയില്‍ എറിയുകയായിരുന്നു. ചെറിയ സമ്മാനങ്ങളുടെ പട്ടികയില്‍ തന്റെ ഭാഗ്യം പരതിയ ശേഷം സമ്മാനം ഇല്ലെന്നറിഞ്ഞതോടെയായിരുന്നു അജിനു ലോട്ടറി ടിക്കറ്റ് വലിച്ചെറിഞ്ഞത്. എന്നാല്‍ രണ്ടാം സമ്മാനത്തിന്റെ രൂപത്തില്‍ തന്റെ ഭാഗ്യം ഒളിച്ചിരിക്കുന്നുവെന്ന വിവരം അജിനു അറിഞ്ഞിരുന്നില്ല.

എന്നാല്‍ ഇനിയാണ് കഥയിലെ ട്വിസ്റ്റ്. അജിനുവിന് സമ്മാനം അടിച്ചെന്ന് മനസിലാക്കിയ സുഹൃത്ത് വലിച്ചെറിഞ്ഞ ടിക്കറ്റ് തന്ത്രത്തില്‍ കൈക്കലാക്കി. അജിനുവിനോട് ടിക്കറ്റിനെക്കുറിച്ചും വലിച്ചെറിഞ്ഞ സ്ഥലത്തെക്കുറിച്ചും ചോദിച്ചറിഞ്ഞ ശേഷമായിരുന്നു സുഹൃത്തിന്റെ രംഗപ്രവേശം. എന്നാല്‍, ഭാഗ്യം ലോട്ടറിയുടെ രൂപത്തിലെത്തിയെന്ന് വൈകി മനസിലാക്കിയ അജിനു പൊലീസില്‍ പരാതി നല്‍കി. ലോട്ടറി വലിച്ചെറിഞ്ഞതിനു സമീപമുണ്ടായിരുന്ന സിസിടിവിയുടെ സഹായത്തോടെ പൊലീസും സത്യം മനസിലാക്കി.

pathram desk 2:
Related Post
Leave a Comment