ഹോട്ട് ലുക്കില്‍ അമല പോള്‍, വൈറൽ ചിത്രങ്ങള്‍

കൊച്ചി:വ്യത്യസ്തമായ വസ്ത്രങ്ങള്‍ അണിഞ്ഞെത്തി ആരാധകരുടെ കൈയടി വാങ്ങാറുള്ള താരമാണ് അമല പോള്‍. സിംപിള്‍, എലഗന്റ് വിശേഷണങ്ങളില്‍ ഒതുക്കാവുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് താരം മിക്കപ്പോഴും ഉപയോഗിക്കുക. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ട്രെന്‍ഡിങ്ങാവുന്നത്. വെള്ളനിറത്തിലുള്ള ലോങ് ടോപ്പ് അണിഞ്ഞുകൊണ്ടുള്ളതാണ് ചിത്രങ്ങള്‍. താരത്തിന്റെ പ്രിയപ്പെട്ട ഡിസൈനേഴ്സായ ഹിമന്‍ഗിയാണ് വസ്ത്രം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ഷര്‍ട്ടിന്റേയും സ്‌കേര്‍ട്ടിന്റേയും ഫ്യൂഷനിലാണ് ടോപ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. താരത്തിന്റെ പുതിയ ചിത്രമായ രാത്സസന്റെ പ്രമോഷന്റെ ഭാഗമായിട്ടാണ് താരം വ്യത്യസ്തമായ ലുക്കില്‍ എത്തിയത്. വെള്ളി നിറത്തിലുള്ള വലിയ ലോക്കറ്റുകളോടു കൂടിയ മാലയാണ് ഇതിനൊപ്പം അണിഞ്ഞിരിക്കുന്നത്.

pathram desk 2:
Related Post
Leave a Comment