നാല് അന്തേവാസികള്‍ മരിച്ച സംഭവം,മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

മലപ്പുറം: തവനൂര്‍ വൃദ്ധസദനത്തില്‍ രണ്ടുദിവസത്തിനുളളിൽ നാല് അന്തേവാസികള്‍ മരിച്ച സംഭവത്തിൽ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​ത്തി​നു ഉ​ത്ത​ര​വി​ട്ടു. ജി​ല്ലാ ക​ള​ക്ട​ര്‍, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​ന്നി​വ​ര്‍ മൂ​ന്നാ​ഴ്ച​യ്ക്ക​കം സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ വി​ശ​ദ​മാ​യി അ​ന്വേ​ഷിച്ച് റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്ന് ക​മ്മീ​ഷ​ന്‍ അം​ഗം കെ.​മോ​ഹ​ന്‍​കു​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. ത​വ​നൂ​ര്‍ വൃ​ദ്ധ​സ​ദ​നം സൂ​പ്ര​ണ്ടും വി​ശ​ദീ​ക​ര​ണം ന​ല്‍​ക​ണം. മാ​ധ്യ​മ വാ​ര്‍​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. കേ​സ് ഒ​ക്ടോ​ബ​ര്‍ 30നു ​പ​രി​ഗ​ണി​ക്കും.

അ​ന്തേ​വാ​സി​ക​ള്‍​ക്ക് നി​ശ്ചി​ത സ​മ​യ​ങ്ങ​ളി​ല്‍ ആ​രോ​ഗ്യ പ​രി​ശോ​ധ​ന ന​ട​ത്താ​റു​ണ്ടോ​യെ​ന്നും ചു​മ​ത​ല​ക്കാ​ര്‍ ഉ​ത്ത​ര​വാ​ദിത്ത ബോധത്തോടെ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നോ എ​ന്നും സം​ശ​യം ഉ​യ​ര്‍​ന്നി​ട്ടു​ള്ള​താ​യി ക​മ്മീ​ഷ​ന്‍ ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ല്‍ പ​റ​ഞ്ഞു. സംസ്‌കരിച്ചു എന്നതാണ് നാട്ടുകാര്‍ സംശയമായി ഉയര്‍ത്തിക്കാട്ടുന്നത്.

ശ്രീദേവിയമ്മ,കൃഷ്ണബോസ്,വേലായുധന്‍,കാളിയമ്മ എന്നിവരാണ് മരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ മൂലമാണ് മരണങ്ങള്‍ എന്നാണ് സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ അസ്വാഭാവിക മരണങ്ങളാണ് എന്നാരോപിച്ച് നാട്ടുകാര്‍ പ്രതിഷേധവുമായി രം​ഗത്തുവരുകയായിരുന്നു.

ഇന്നലെ വൈകുന്നേരം 6.25നാണ് ശ്രീദേവിയമ്മ മരിച്ചത്. കൃഷ്ണബോസ് ഇന്നലെ രാത്രി നെഞ്ചുവേദനയെത്തുടര്‍ന്ന് കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. വേലായുധന്‍ ഇന്ന് വെളുപ്പിന് നാല് മണിക്കും കാളിയമ്മ ആറുമണിക്കുമാണ് മരിച്ചത്.

pathram desk 2:
Related Post
Leave a Comment