വിഘ്‌നേശ് ശിവനെ മലര്‍ത്തിയടിച്ച് നയന്‍താര ; വീഡിയോ വൈറല്‍

തമിഴകത്തെ പുതിയ താരജോഡികളാണ് നയന്‍താരയും വിഘ്‌നേശ് ശിവനും. ഇരുവരും പ്രണയത്തിലാണെന്ന കാര്യം സുചരിചിതമാണെങ്കിലും ഇരുവരുടെയും വിവാഹ തീയതി അറിയാനുളള ആകാംക്ഷയിലാണ് എല്ലാവരും. വിവാഹത്തിനു മുന്‍പേ തങ്ങള്‍ മികച്ച താരജോഡികളാണെന്ന് സോഷ്യല്‍ മീഡിയ വഴി നയന്‍സും വിഘ്‌നേശും പറയാതെ പറയുന്നുണ്ട്.
സെപ്റ്റംബര്‍ 18 ന് വിഘ്‌നേശിന്റെ പിറന്നാളായിരുന്നു. പിറന്നാളിന്റെ ഭാഗമായി ഇരുവരും അമൃത്സറിലെ സുവര്‍ണ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

വിഘ്‌നേശ് പോസ്റ്റ് ചെയ്ത മറ്റൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. നയന്‍താരയ്‌ക്കൊപ്പം എയര്‍ ഹോക്കി കളിക്കുന്ന വീഡിയോയാണ് വിഘ്‌നേശ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. മല്‍സരത്തില്‍ വിഘ്‌നേശിനെ നയന്‍താര പുഷ്പം പോലെ തോല്‍പ്പിച്ചു.

മത്സരത്തില്‍ വിഘ്‌നേശിന് വെറും 70 പോയിന്റാണ് ലഭിച്ചത്. നയന്‍താരയ്ക്ക് ആകട്ടെ 1050 പോയിന്റും. വിഘ്‌നേശിനെ തോല്‍പ്പിച്ചതിന്റെ സന്തോഷം തുളളിച്ചാടിയും കൂകി വിളിച്ചും കൈ കൊട്ടിയുമാണ് നയന്‍താര ആഘോഷമാക്കിയത്. കൊച്ചു കുട്ടിയെ പോലുളള നയന്‍സിന്റെ ആഘോഷം കണ്ട് വിഘ്‌നേശ് ചിരിക്കുന്നതും വീഡിയോയില്‍ കാണാം.

pathram desk 2:
Related Post
Leave a Comment