കുതിരകളെ പ്രണയിച്ച് ടൊവിനൊ, വൈറല്‍ ചിത്രങ്ങള്‍

കൊച്ചി:പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളുമായി കാനഡയിലാണ് വിജയനായകന്‍ ടൊവിനോ തോമസ്. ‘ആന്‍ഡ് ദി ഓസ്‌കര്‍ ഗോസ് ടു’ എന്ന സലിം അഹമ്മദ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് താരം കാനഡയിലെത്തിയിരിക്കുന്നത്. ചിത്രീകരണത്തിന്റെ ഇടവേളയില്‍ കാനഡയിലെ മധ്യ ആല്‍ബര്‍ട്ടയിലെ സ്മോകി ലേക്ക് ടൗണ്‍ സന്ദര്‍ശിച്ച താരം പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്.

ഹോഴ്സ് ലൗ എന്ന അടിക്കുറിപ്പോടെ ടൊവിനൊ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ചിത്രം പങ്കുവച്ചത്. തടാകത്തിനരികെ കുതിരകള്‍ക്കൊപ്പം ചേര്‍ന്ന് നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. കുതിരകള്‍ക്കൊപ്പം നിന്നുള്ള പത്തോളം ചിത്രങ്ങളാണ് ടൊവിനൊയുടെ ഇന്‍സ്റ്റാ പേജില്‍ നിറഞ്ഞിരിക്കുന്നത്.

pathram desk 2:
Related Post
Leave a Comment