‘കാലുഷ്യമില്ലാത്ത മനസ്സാണ് ദീര്‍ഘായുസ്സിനുള്ള സിദ്ധൗഷധം എന്ന് പഠിപ്പിച്ച മനുഷ്യന്‍’ നടന്‍ മധുവിന് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍

ഇന്ന് 85-ാം പിറന്നാള്‍ ആഘോഷിക്കുന്ന മലയാള സിനിമയുടെ കാരണവര്‍ മധുവിന് ആശംസകളുമായി സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍. മധു സാറിന്റെ പിറന്നാള്‍ ആഘോഷമാക്കാന്‍ മോഹന്‍ലാല്‍ നേരിട്ടെത്തിയാണ് ആശംസകള്‍ നേര്‍ന്നത്. പിറന്നാള്‍ കേക്കും മുറിച്ചാണ് മടങ്ങിയത്.

കാലുഷ്യമില്ലാത്ത മനസ്സാണ് ദീര്‍ഘായുസ്സിനുള്ള സിദ്ധൗഷധം എന്ന് എന്നെയും നിങ്ങളെയും പഠിപ്പിക്കുന്നു ഈ വലിയ മനുഷ്യന്‍. എന്റെ പ്രിയ മധു സാറിന് കടലോളം സ്നേഹവും ജന്മദിനാശംസകളും’ മോഹന്‍ലാല്‍ കുറിച്ചു.

പ്രിയദര്‍ശന്റെ കുഞ്ഞാലിമരയ്ക്കാറിലാണ് മോഹന്‍ലാലും മധുവും ഇനി ഒന്നിച്ചഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബറില്‍ ഹൈദരാബാദില്‍ ആരംഭിക്കും.

pathram desk 1:
Related Post
Leave a Comment