തൃശൂരില്‍ ഒന്നര വയസുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹം റെയില്‍വെ ട്രാക്കില്‍!!!

തൃശ്ശൂര്‍: തൃശ്ശൂര്‍ ആളൂര്‍ കല്ലേറ്റുംകര റെയില്‍വേ മേല്‍പ്പാലത്തിന് സമീപം പെണ്‍കുഞ്ഞിന്റെ ജഡം കണ്ടെത്തി. ഇന്ന് രാവിലെ പത്തോടെ മേല്‍പ്പാലത്തിന് സമീപം റെയില്‍വേ പാളത്തിനോട് ചേര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്. ഒന്നര വയസ്സ് പ്രായം തോന്നിക്കുന്ന പെണ്‍കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ട്രെയിനില്‍ നിന്ന് വീണ് മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്. കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ല.

pathram desk 1:
Related Post
Leave a Comment