പരീക്ഷിക്കാനാണെങ്കില്‍ സ്വയം പണം ചെലവാക്കി എടുക്കണം..!!! പൃഥ്വിരാജിനെതിരേ നിര്‍മാതാവ്

പുതിയ ചിത്രമായ ‘രണം’ പരാജയമാണെന്ന് പൊതുവേദിയില്‍ പ്രസ്താവന നടത്തിയ നായകന്‍ പൃഥ്വിരാജിനെതിരെ ചിത്രത്തിന്റെ നിര്‍മാതാവ് രംഗത്തെത്തി. രണം ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളായ ബിജു ലോസണ്‍. തിയറ്ററുകളില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുന്ന സിനിമയെക്കുറിച്ച് ഇങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും ഈ ചിത്രം പരീക്ഷണമായിരുന്നെങ്കില്‍ അദ്ദേഹം സ്വന്തം പണം മുടക്കി അത് നിര്‍മിക്കണമായിരുന്നുവെന്നും ബിജു പറഞ്ഞു. പടം ആവറേജാണ്. പക്ഷേ തിയറ്ററില്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഇങ്ങനെ ഒരിക്കലും പറയരുതായിരുന്നു– അദ്ദേഹം കുറച്ചു.

നേരത്തെ പൃഥ്വിയുടെ പ്രസ്താവനയ്‌ക്കെതിരെ നടന്‍ റഹ്മാനും രംഗത്തുവന്നിരുന്നു. റഹ്മാന്‍ ഫെയ്‌സ്ബുക്കില്‍ നടത്തിയ പ്രതികരണത്തിന് താഴെ നടന്ന ചര്‍ച്ചയിലാണ് ബിജു ലോസണിന്റെ പ്രതികരണം. പൃഥ്വി പറഞ്ഞത് വസ്തുതയാണെന്നും ചിത്രം ഗംഭീരമാണെന്നതില്‍ സംശയമില്ലെന്നും പക്ഷേ പ്രേക്ഷക പ്രതികരണം ശരാശരി ആയിരുന്നുവെന്നും ഒരു പ്രേക്ഷകന്‍ ബിജു ലോസണെ ടാഗ് ചെയ്തുകൊണ്ട് അഭിപ്രായപ്പെട്ടു. ഈ കമന്റിന് മറുപടി നല്‍കിയാണ് ബിജു തന്റെ നിലപാട് വ്യക്തമാക്കിയത്.

രണത്തിന് മുന്‍പ് പ്രദര്‍ശനത്തിനെത്തിയ കൂടെയുടെ വിജയാഘോഷ പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് പൃഥ്വിരാജ് ഇത്തരമൊരു പ്രസ്താവന നടത്തിയത്. കൂടെ പോലെ ചില സിനിമകള്‍ വിജയമാകും. എന്നാല്‍ രണം പോലെ ചില സിനിമകള്‍ വിജയിക്കില്ല. ഇതറിഞ്ഞുകൊണ്ടാണ് സിനിമകള്‍ തെരഞ്ഞെടുക്കുന്നതെന്നും അതല്ലെങ്കില്‍ കുറേക്കാലം കഴിയുമ്പോള്‍ അത്തരം പരീക്ഷണങ്ങള്‍ നടത്തിയില്ലല്ലോ എന്നോര്‍ത്ത് തനിക്ക് സങ്കടം തോന്നുമെന്നുമാണ് പൃഥ്വിരാജ് പറഞ്ഞത്. രാജാവിനെ ആരെങ്കിലും തള്ളിപ്പറഞ്ഞാല്‍. അതെന്റെ കുഞ്ഞനുജനാണെങ്കില്‍ കൂടി, എന്റെ ഉള്ളു നോവും. കുത്തേറ്റവനെ പോലെ ഞാന്‍ പിടയും എന്നായിരുന്നു റഹ്മാന്റെ ഇതിനുള്ള പരോക്ഷ പ്രതികരണം.

pathram:
Leave a Comment