കൊച്ചി:ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പോലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ വിമര്‍ശനവുമായി ജസ്റ്റിസ് കെമാല്‍പാഷ.പൊലീസിന്റെ ഇതുവരെയുള്ള നടപടികളില്‍ പ്രതീക്ഷയ്ക്ക് വകയില്ലെന്ന് കെമാല്‍ പാഷ പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയെങ്കില്‍ ഇനി ഉള്ളത് സ്വാഭാവിക നടപടികള്‍ മാത്രമാണ്. ബിഷപ്പ് പൊലീസിനോട് കുറ്റം സമ്മതിച്ചോ ഇല്ലയോ എന്നത് അപ്രസക്തമാണ്.പീഡിപ്പിച്ചു എന്ന് ബിഷപ്പ് സമ്മതിച്ചാലും തെളിവ് ശേഖരിക്കാന്‍ പൊലീസിനു കഴിഞ്ഞാല്‍ മാത്രമെ കാര്യമുള്ളു. ഹൈടെക് ചോദ്യം ചെയ്യല്‍ കേന്ദ്രം എന്നൊക്കെ പറയുന്നതില്‍ കാര്യമില്ല. തെളിവ് ശേഖരണമാണ് പ്രധാനം. അതിനു വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു പൊലീസ് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ മൂന്നു മാസം പൊലീസ് എന്താണ് ചെയ്തത്.ഈ കാലതാമസം തെളിവ് നശിപ്പിക്കുന്നതിന് വഴി ഒരുക്കും.കേസിലെ തെളിവുകളെല്ലാം അസ്തമിച്ചു കാണും. അതാണ് അന്വേഷണം ഇത്രയും വൈകിയത്. എന്തിനാണ് അന്വേഷണം മൂന്നു മാസം നീട്ടിക്കൊണ്ടുപോയത് .ഇത്രയും നീണ്ട അന്വേഷണം കേട്ടുകേള്‍വി ഇല്ല. പൊലീസ് നടത്തേണ്ടത് പ്രാഥമിക അന്വേഷണം മാത്രമാണെന്നും ജസ്റ്റിസ് കെമാല്‍പാഷ പറഞ്ഞു.
13 പ്രാവശ്യം പീഡിപ്പിച്ചപ്പോള്‍ എന്തുകൊണ്ട് എതിര്‍ത്തില്ല, സമ്മതത്തോടെയാണ് സംഭവം നടന്നത് എന്ന വാദങ്ങളിലൊന്നും ഒരു കാര്യവുമില്ല. മീത്തില്‍ അല്ലെങ്കില്‍ ബിഷപ്പ് ഹൗസില്‍ എല്ലാം നടക്കുന്ന പീഡനത്തില്‍ കന്യാസ്ത്രീകള്‍ നിസഹായരാണ്. അതാണ് കണക്കിലെടുക്കേണ്ടത്. സൂര്യനെല്ലി കേസിലെല്ലാം ഇതാണ് നടന്നത്.പ്രതിയുടെ വാദമല്ല ഇരയുടെ മൊഴി ആണ് വിശ്വാസത്തിലെടുക്കേണ്ടതെന്നും ജസ്റ്റിസ് കെമാല്‍പാഷ പറഞ്ഞു.
Leave a Comment