‘കള്ളക്കേസില്‍ കുടുക്കിയവരോട് വിദ്വേഷമില്ല,ഇനിയെങ്കിലും സഭയില്‍ നിന്ന് കുറ്റകരമായ മൗനം ഉണ്ടാവരുതെന്ന് കന്യാസ്ത്രീ

കൊച്ചി: സമരത്തിന് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി അറിയിച്ച് കന്യാസ്ത്രീകള്‍. ബിഷപ്പിന്റെ അറസ്റ്റ് സംബന്ധിച്ച വാര്‍ത്ത പുറത്തു വന്നതിന്റെ പിന്നാലെയാണ് കന്യാസ്ത്രീകള്‍ ഈ പരാമര്‍ശം നടത്തിയത്. ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പ് ലഭിക്കുന്നതു വരെ സമരം തുടരുമെന്നും സിസ്റ്റര്‍ അനുപമ വ്യക്തമാക്കി.

മെത്രാന്‍ ഫ്രാങ്കോ എന്ന വ്യക്തിയെ അല്ല ആ പദവിയിലിരുന്നുകൊണ്ടുള്ള അദ്ദേഹത്തിന്റെ ചെയ്തികളെയാണ് തങ്ങള്‍ എതിര്‍ത്തതെന്നും സിസ്റ്റര്‍ പറഞ്ഞു. കുറവിലങ്ങാട് മഠത്തില്‍ നിന്ന് അഞ്ച് കന്യാസ്ത്രീകളാണ് സമരത്തിനായി രംഗത്തിറങ്ങിയത്.

തങ്ങളെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചവരോട് വിദ്വേഷം വെച്ചു പുലര്‍ത്തുന്നില്ലെന്നും. ഇനിയെങ്കിലും സഭയില്‍ നിന്ന് കുറ്റകരമായ മൗന ഉണ്ടാവരുതെന്നും കന്യാസ്ത്രീ ചൂണ്ടിക്കാട്ടി. സഭ ഇനിയും മൗനം വെടിഞ്ഞില്ലെങ്കില്‍ ഇതേ അനുഭവം മറ്റു പല കന്യാസ്ത്രീകള്‍ക്കും ഉണ്ടാകുമെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.

pathram desk 2:
Related Post
Leave a Comment