പ്രളയത്തില്‍ നശിച്ച ഗ്രന്ഥാലയങ്ങള്‍ക്ക് പുസ്തകം നല്‍കും

പേമാരിയിലും പ്രളയത്തിലും നശിച്ചുപോയ ഗ്രന്ഥാലയങ്ങള്‍ക്ക് അവയുടെ പുനര്‍നിര്‍മാണത്തിനായി കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പുസ്തകങ്ങള്‍ നല്‍കുമെന്ന് ഡയറക്ടര്‍ പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍ അറിയിച്ചു. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായുള്ള സാംസ്‌കാരികമായ ഇടപെടല്‍ എന്ന നിലയില്‍ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച ക്രമനമ്പര്‍ 1മുതല്‍ 2000 വരെയുള്ള 200 ഓളം ശീര്‍ഷകങ്ങളിലുള്ള പുസ്തകങ്ങള്‍ സൗജന്യമായും ക്രമനമ്പര്‍ 2001മുതല്‍ ഇത് വരെ പ്രസിദ്ധീകകരിച്ചവ 50ശതമാനം പ്രത്യേക ഡിസ്‌കൗണ്ടിലും വില്‍പ്പന നടത്തും. ഗ്രന്ഥാലയങ്ങള്‍ ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍മാരുടെയോ പഞ്ചായത്ത് സെക്രട്ടറിമാരുടെയോ സാക്ഷ്യപത്രം ഹാജരാക്കണം. അപേക്ഷയും സാക്ഷ്യപത്രവും ഡയറക്ടര്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്, നളന്ദ, തിരുവനന്തപുരം 695003 എന്ന വിലാസത്തില്‍ അയയ്ക്കണം.

pathram:
Related Post
Leave a Comment