സഹോദരിയെ വിവാഹം കഴിക്കാന്‍ പോകുന്ന നിക്ക് ജോനാസിനോട് പരീനീതി ചോപ്രയ്ക്ക് പറയാനുള്ളത്

പ്രശസ്ത ഗായകന്‍ നിക്ക് ജോനാസുമായുള്ള ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയുടെ വിവാഹ വാര്‍ത്തയെ ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. എന്നാല്‍ സ്വന്തം കുടുംബത്തിലേക്കു വരുന്ന നിക്ക് ജോനാസിനോടു പ്രിയങ്കാ ചോപ്രയുടെ സഹോദരി പരിനീതി ചോപ്രയ്ക്കും ചില കാര്യങ്ങള്‍ പറയാനുണ്ട്.

ജീവിതത്തില്‍ ഏറ്റവും മനോഹരമായ നിമിഷങ്ങളായിരിക്കും നിക് ജോനാസിന് ഈ വര്‍ഷം ലഭിക്കുന്നതെന്ന് പരിനീതി ചോപ്ര പറഞ്ഞു. പരിനീതിയുടെ വാക്കുകള്‍ ഇങ്ങനെ: ‘നിക്ക് ജോനാസ്, താങ്കള്‍ക്ക് ഒരുപാട് സന്തോഷം ലഭിക്കുന്ന വര്‍ഷമായിരിക്കും ഇത്. ഒരുപാട് സ്നേഹവും ഭാഗ്യവും നിങ്ങളില്‍ വന്നു ചേരും. കാരണം ഭാഗ്യമുള്ള ഒരു പെണ്‍കുട്ടി നിങ്ങളോടൊപ്പം ജീവിക്കാന്‍ പോവുകയാണ്. നന്നായി സ്നേഹിക്കാനറിയാവുന്ന പെണ്‍കുട്ടിയാണ് പ്രിയങ്ക. ഈ വര്‍ഷം എല്ലാ സൗഭാഗ്യങ്ങളും നിക് ജോനാസിനു ലഭിക്കട്ടെ.’

നികിനും പ്രിയങ്കയ്ക്കുമൊപ്പമുള്ള കുടുംബ ചിത്രവും പരിനീതി പങ്കുവെച്ചു. മുംബൈയില്‍ വെച്ച് കഴിഞ്ഞ മാസമായിരുന്നു പ്രിയങ്കയുടെയും നിക്കിന്റെയും വിവാഹ നിശ്ചയം.

pathram desk 1:
Related Post
Leave a Comment