തിരുവനന്തപുരം: പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള(ഐ.എഫ്.എഫ്.കെ) റദ്ദാക്കരുതെന്നാവശ്യപ്പെട്ട് വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക് രംഗത്ത്. മലയാളി സംവിധായകന്‍ ഡോ. ബിജുവിന് കിം കി ഡുക്ക് കൊറിയന്‍ ഭാഷയില്‍ എഴുതിയ കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
കേരള ചലച്ചിത്ര മേള ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ നോക്കികാണുന്ന ഒന്നാണെന്നും അത് റദ്ദാക്കരുതെന്നും കിം കി ഡുക്ക് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ പ്രളയത്തില്‍പ്പെട്ട ജനങ്ങളുടെ ദുരിതത്തില്‍ ഏറെ ദുഃഖമുണ്ടെന്നും മനസുകൊണ്ട് അവരോടൊപ്പമുണ്ടെന്നും കിം കത്തില്‍ പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
കേരള ചലച്ചിത്ര മേള നിര്‍ത്തരുത് എന്ന് കിം കി ഡുക്ക് ..കേരളത്തിലെ പ്രളയത്തില്‍ പെട്ട ജനങ്ങളുടെ ദുരിതത്തില്‍ ഏറെ ദുഃഖം ഉണ്ടെന്നും മനസ്സ് കൊണ്ട് അവരോടൊപ്പം ഉണ്ടെന്നും കിം പറഞ്ഞു. കേരള ചലച്ചിത്ര മേള ലോകമെമ്പാടുമുള്ള സിനിമാ സ്‌നേഹികള്‍ നോക്കി കാണുന്ന ഒന്നാണെന്നും അത് നിര്‍ത്തിവെക്കരുത് എന്ന് സര്‍ക്കാറിനോടും കേരളത്തിലെ ജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നതായും കിം അറിയിച്ചു. അതിജീവനത്തില്‍ കലയ്ക്ക് വലിയൊരു പങ്ക് ഉണ്ടെന്നും അതുകൊണ്ടു തന്നെ കല ഒരിക്കലും മാറ്റി വെക്കരുത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു..കിമ്മിന്റെ ഏറ്റവും പുതിയ സിനിമയായ ”ഹ്യൂമന്‍, സ്പെയ്സ്, ടൈമ് , ഹ്യൂമന്‍” ന്റെ പ്രദര്‍ശനം അല്‍മാട്ടി ചലച്ചിത്ര മേളയില്‍ കണ്ടിറങ്ങിയപ്പോഴാണ് കേരള ചലച്ചിത്ര മേള നടത്തണം എന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് കിം കി ഡുക്ക് സ്വന്തം കൈപ്പടയില്‍ കൊറിയന്‍ ഭാഷയില്‍എഴുതിയ കത്ത് ഞങ്ങളെ ഏല്‍പ്പിച്ചത്.
നന്ദി പ്രിയ കിം..കേരളത്തിലെ ജനങ്ങളോടും കേരള ചലച്ചിത്ര മേളയോടും ഉള്ള സ്‌നേഹത്തിന്.. കലയുടെ മാനവികതയ്ക്ക്…
Leave a Comment