വിക്രത്തിനൊപ്പം ഹോട്ട്‌ലുക്കില്‍ കീര്‍ത്തി സുരേഷ്, യുട്യൂബില്‍ ട്രെന്‍ഡിങ് ആയി സാമി സ്‌ക്വയറിലെ ഗാനം (വീഡിയോ)

ചിയാന്‍ വിക്രമിന്റെ കരിയറിന് വലിയ ബ്രേക്ക് കൊടുത്ത ചിത്രങ്ങളില്‍ ഒന്നായ ‘സാമി’യുടെ രണ്ടാം ഭാഗം ‘സാമി സ്‌ക്വയറി’ലെ ഗാനം റിലീസ് ചെയ്തു. യുട്യൂബില്‍ ട്രെന്‍ഡിങ് ആയ ഈ ഗാന രംഗത്തില്‍ വേഷമിടുന്നത് വിക്രമും കീര്‍ത്തി സുരേഷുമാണ്. അവര്‍ തന്നെയാണ് ‘പുതു മെട്രോ റെയില്‍’ എന്ന ഡ്യൂയറ്റ് ആലപിച്ചിരിക്കുന്നതും. സംഗീതം ദേവിശ്രീ പ്രസാദ്.

ചിയാന്‍ വിക്രമിന്റെ കരിയറിന് വലിയ ബ്രേക്ക് കൊടുത്ത ചിത്രങ്ങള്‍ ഒന്നായിരുന്നു ‘സാമി’. വിക്രമും തൃഷയുമായിരുന്നു ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. രണ്ടാം ഭാഗം ‘സാമി സ്‌ക്വയര്‍’ എത്തുന്നു എന്ന വാര്‍ത്ത കേട്ടപ്പോള്‍ മുതല്‍ ആരാധകര്‍ ആവേശത്തിലാണ്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററിനും വലിയ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയത്. മാസ് ലുക്കിലാണ് ആറുസാമി എന്ന പൊലീസുകാരനായി ഇത്തവണയും വിക്രം എത്തുന്നത്.

‘സാമി’യുടെ ആദ്യ ഭാഗം സംവിധാനം ചെയ്ത ഹരി തന്നെയാണ് ‘സാമി സ്‌ക്വയറും’ ഒരുക്കിയിരിക്കുന്നത്. തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പ്രിയന്‍ എ.വെങ്കിടേഷ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്നു. വി.ടി.വിജയനാണ് എഡിറ്റിങ്.

pathram desk 2:
Related Post
Leave a Comment