ദിലീപ് ശത്രുവല്ല, ഇന്നും എന്റെ നല്ല സുഹൃത്തുക്കളില്‍ ഒരാള്‍: ലാല്‍

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ മാധ്യമങ്ങള്‍ തന്നെ ദിലീപിന്റെ ശത്രുവാക്കിയെന്ന് നടന്‍ ലാല്‍. ‘അക്കാര്യത്തില്‍ സത്യസന്ധമായ നിലപാടുകള്‍ മാത്രമേ ഞാന്‍ എടുത്തിട്ടുള്ളൂ. ചില മാധ്യമങ്ങള്‍ അതിനെ വക്രീകരിച്ച് മറ്റൊരു മോശം തലത്തിലെത്തിച്ചു. എന്നെ ദിലീപിന്റെ ശത്രുവായി വരെ ചിത്രീകരിച്ചു. ദിലീപ് ഇന്നും എന്റെ നല്ല സുഹൃത്തുക്കളിലൊരാളാണ്. ദിലീപ് ഇത് ചെയ്തോ ഇല്ലെന്നോ ഞാനൊരിടത്തും പറഞ്ഞിട്ടില്ല.’ ഒരു അഭിമുഖത്തില്‍ ലാല്‍ വെളിപ്പെടുത്തി.

‘എനിക്കറിയാവുന്നത് ആ കുട്ടി നിലവിളിച്ചു കൊണ്ട് അന്ന് രാത്രി വീട്ടിലേയ്ക്കു കയറി വന്നു പറഞ്ഞ സംഭവങ്ങള്‍ മാത്രമാണ്. ഒരു മനുഷ്യന്‍ എന്ന നിലയില്‍ ഞാന്‍ അപ്പോള്‍ ചെയ്യേണ്ട എല്ലാ കാര്യങ്ങളും ചെയ്തു. തുടര്‍ന്ന് നടന്ന നിലവാര ശൂന്യമായ ചര്‍ച്ചകളിലൊന്നും എനിക്ക് പങ്കില്ല.’ ലാല്‍ പറഞ്ഞു.

2017 ഫെബ്രുവരി 17നാണ് കൊച്ചിയില്‍ കാറില്‍വെച്ച് യുവനടി ആക്രമണത്തിനിരയായത്. ലാലിന്റെ മകന്‍ ജീന്‍ പോള്‍ ലാലിന്റെ ഹണി ബീ 2വില്‍ അഭിനയിക്കുന്ന സമയമായിരുന്നു ഇത്. അടുത്ത സുഹൃത്തായ രമ്യ നമ്പീശന്റെ വീട്ടിലേയ്ക്ക് പോവുകയായിരുന്നെന്നാണ് നടിയുടെ മൊഴി.

pathram desk 1:
Related Post
Leave a Comment