പ്രകൃതിവിരുദ്ധ പീഡനത്തിന് പരാതി നല്‍കി; സ്‌കൂട്ടറില്‍ കഞ്ചാവ് വച്ച് കര്‍ഷകനെ എക്‌സൈസ് സംഘത്തെ കൊണ്ട് പിടിപ്പിച്ച വൈദികന്‍ അറസ്റ്റില്‍

കണ്ണൂര്‍: സ്‌കൂട്ടറില്‍ മനപൂര്‍വ്വം കഞ്ചാവ് വച്ച് കര്‍ഷകനെ കഞ്ചാവ് കേസില്‍ കുടുക്കിയ വൈദികന്‍ അറസ്റ്റില്‍. കണ്ണൂര്‍ ഇരിട്ടി പട്ടാരം ദേവമാതാ സെമിനാരിയുടെ മുന്‍ ഡയറക്ടര്‍ ഉളിക്കല്‍ കാലാങ്കി സ്വദേശി ഫാ.ജയിംസ് വര്‍ഗ്ഗീസ് തെക്കേമുറിയിലാണ് (43) എക്സൈസിന്റെ പിടിയിലായത്.

സ്‌കൂട്ടറില്‍ കഞ്ചാവ് വച്ച് കര്‍ഷകനെ എക്സൈസ് സംഘത്തിനെ കൊണ്ടു പിടിപ്പിപ്പിക്കുകയായിരിന്നു. ഫാ.ജയിംസിനെതിരെ കര്‍ഷകന്റെ വൈദിക വിദ്യാര്‍ഥിയായ മകന്‍ പ്രകൃതിവിരുദ്ധ പീഡന പരാതി നല്‍കിയതാണ് പ്രകോപനത്തിനു കാരണം. ഫാ.ജയിംസിന്റെ സഹോദരന്‍ സണ്ണി വര്‍ഗീസ്, ബന്ധു ടി.എല്‍.റോയി എന്നിവരെ കേസില്‍ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

pathram desk 1:
Related Post
Leave a Comment