ബേസില്‍ ജോസഫ് സിനിമയില്‍ നായകന്‍ ബിജു മേനോന്‍ , തിരക്കഥ സജീവ് പാഴൂര്‍

കൊച്ചി:പടയോട്ടം തിയ്യറ്ററുകളില്‍ വിജയക്കുതിപ്പ് തുടരുന്നതിനിടെയാണ് പുതിയ പ്രഖ്യാപനം. ഗോദക്ക് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട് പുതിയ ചിത്രത്തിന്.ബിജു മേനോനെ നായകനാക്കി വീണ്ടും വീക്കന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ്; സംവിധാനം ബേസില്‍ ജോസഫ്

പടയോട്ടത്തിന് പിറകെ ബിജു മേനോനെ തന്നെ നായകനാക്കി അടുത്ത സിനിമ പ്രഖ്യാപിച്ച് വീക്കന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ്. പടയോട്ടം തിയ്യറ്ററുകളില്‍ വിജയക്കുതിപ്പ് തുടരുന്നതിനിടെയാണ് പുതിയ പ്രഖ്യാപനം. ഗോദക്ക് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട് പുതിയ ചിത്രത്തിന്.

ബേസില്‍ ജോസഫിന്റെ ആദ്യ ചിത്രമായ കുഞ്ഞിരാമായണത്തില്‍ വളരെ നിര്‍ണായകമായൊരു വേഷമായിരുന്നു ബിജു മേനോന്റേത്. പടയോട്ടം ഗ്യാങ്സ്റ്റര്‍ കോമഡി ജേണറിലുള്ള ചിത്രമാണെങ്കില്‍ പുതിയ ചിത്രം കോമഡിയാണെന്ന സൂചനകള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. നിരവധി ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന അതിമനോഹര ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയ സജീവ് പാഴൂരാണ് ബേസില്‍ ജോസഫ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്.

pathram desk 2:
Related Post
Leave a Comment