പിറന്നാള്‍ ദിനത്തില്‍ കാമുകന് ചുംബനം നല്‍കി പ്രിയങ്ക, സമൂഹമാധ്യമങ്ങളില്‍ ചിത്രം വൈറല്‍

പ്രിയങ്ക-നിക്ക് പ്രണയം ആഘോഷമാക്കുന്ന ആരാധകര്‍ക്ക് വീണ്ടും ഒരു സുന്ദരനിമിഷം സമ്മാനിച്ചിരിക്കുകയാണ് ഈ പ്രണയജോഡി. ഭാവിവരന്റെ 26-ാം ജന്മദിനത്തില്‍ പ്രിയങ്ക പങ്കുവച്ച കാമുകനുമൊത്തുള്ള ചിത്രമാണ് സമൂഹമാധ്യമങ്ങളിലെ പുതിയ ചര്‍ച്ച. നിക്കിന് പിറന്നാള്‍ ചുംബനം നല്‍കുന്ന ചിത്രമാണ് പ്രിയങ്ക പങ്കുവച്ചിരിക്കുന്നത്.

ഹാപ്പി ബര്‍ത്ത്ഡേ ബേബി എന്ന കാപ്ഷനോടെയാണ് പ്രിയങ്ക ചിത്രം പങ്കുവച്ചത്. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം നിക്കിന്റെ ജന്മദിനം ആഘോഷിച്ച് കാലിഫോര്‍ണിയയിലാണ് പ്രിയങ്ക ഇപ്പോള്‍. ചിത്രം പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ഒന്നരലക്ഷത്തിലധികം ആളുകള്‍ ചിത്രം ലൈക്ക് ചെയ്തുകഴിഞ്ഞു.

പ്രിയങ്ക-നിക് വിവാഹം ഉടന്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. വിവാഹം പ്രമാണിച്ച് സല്‍മാനൊപ്പം നായികയായി അഭിനയിക്കാന്‍ കരാര്‍ ചെയ്തിരുന്ന ബോളിവുഡ് ചിത്രത്തില്‍ നിന്ന് നടി പിന്മാറിയിരുന്നു.

pathram desk 2:
Related Post
Leave a Comment