സര്‍ക്കാരില്‍ നിന്നോ സഭയില്‍ നിന്നോ നീതി കിട്ടുമെന്ന് പ്രതീക്ഷയില്ല; വിശ്വാസം കോടതിയില്‍

കോട്ടയം: സര്‍ക്കാരില്‍ നിന്നോ സഭയില്‍ നിന്നോ നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് കന്യാസ്ത്രീയുടെ സഹോദരി. കോടതിയില്‍ മാത്രമാണ് ഇപ്പോഴത്തെ പ്രതീക്ഷ.

അതേസമയം, ബിഷപ് പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ പൊലീസ് നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചു ഹൈക്കോടതി ജംക്ഷനില്‍ നടന്നുവരുന്ന അനിശ്ചിതകാല സമരം പത്താം ദിവസത്തിലേക്കു കടന്നു. രാവിലെ കന്യാസ്ത്രീയുടെ സഹോദരി നിരാഹാരം ആരംഭിച്ചു. വൈകീട്ട് എഴുത്തുകാരി പി.ഗീതയും നിരാഹാരം തുടങ്ങും.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റു വരെ നിരാഹാരം തുടരുമെന്നാണ് റിപ്പോര്‍ട്ട്. എറണാകുളം-അങ്കമാലി അതിരൂപതയിലെയും മര്‍ത്തോമാ സഭയിലെയും പത്തിലധികം വൈദികര്‍ കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി ശനിയാഴ്ച കൊച്ചിയിലെ സമരപ്പന്തലില്‍ എത്തിയിരുന്നു. പീഡന പരാതിയുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യുന്നതിന് 19ന് ഹാജരാകണമെന്ന നോട്ടീസ് കൈപ്പറ്റിയ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രൂപതയുടെ ഭരണചുമതല കഴിഞ്ഞ ദിവസം താത്കാലികമായി കൈമാറിയിരുന്നു.

pathram:
Leave a Comment