ബിജെപി എംപിയുടെ കാല്‍കഴുകിയ വെള്ളം പ്രവര്‍ത്തകന്‍ കുടിച്ചു..!!!! ട്രോളിയവര്‍ക്ക് മറുപടിയുമായി എംപി; വീഡിയോ വൈറല്‍

പ്രചാരണ പരിപാടിക്കിടെ ബിജെപി എംപിയുടെ കാല്‍ കഴുകി ആ വെള്ളം കുടിച്ച് പാര്‍ട്ടി പ്രവര്‍ത്തകന്‍. ജാര്‍ഖണ്ഡില്‍ ഞായറാഴ്ചയാണു സംഭവം. ഇതിന്റെ വിഡിയോ വൈറലായി. എന്നാല്‍ തന്റെ അനുയായികള്‍ക്കു തന്നോട് ഇത്ര സ്‌നേഹമുള്ളതു ട്രോളുന്നവര്‍ക്കു മനസ്സിലാകില്ലെന്ന മറുപടിയാണ് എംപി നിഷികാന്ത് ദ്യുബെ നല്‍കിയത്.

സ്വന്തം മണ്ഡലമായ ഗോഡ്ഡയില്‍ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു ദ്യൂബെ. പ്രസംഗം അവസാനിപ്പിച്ചതിനു പിന്നാലെ ബിജെപി പ്രവര്‍ത്തകനായ പവന്‍ തളികയുമായി വന്നു കാലിനരികിലിരുന്നു കഴുകാന്‍ തുടങ്ങി. തുടര്‍ന്നു തുണി കൊണ്ടു കാലു തുടച്ചു. പിന്നീട് ആ അഴുക്കുവെള്ളം ഇയാള്‍ കുടിക്കുകയായിരുന്നു. ഈ സമയം ‘പവന്‍ ഭായ് സിന്ദാബാദ്’ എന്ന മുദ്രാവാക്യം വിളികള്‍ അണികള്‍ മുഴക്കുന്നുമുണ്ടായിരുന്നു.

അതേസമയം, ജാര്‍ഖണ്ഡില്‍ അതിഥികളെ ആദരിക്കുന്ന പതിവു ചടങ്ങാണ് ഇതെന്നാണു ദ്യൂബെയുടെ പക്ഷം. ‘കൃഷ്ണ ഭഗവാനും മഹാഭാരതത്തില്‍ സുധമയ്ക്കു വേണ്ടി ഇങ്ങനെ ചെയ്തിട്ടുണ്ട്. ഒരു ദിവസം പവന്റെ കാലു തുടയ്ക്കാനുള്ള അവസരവും എനിക്കും ലഭിച്ചേക്കാം’– സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പില്‍ ദ്യൂബെ എഴുതി.

pathram:
Related Post
Leave a Comment