ടൊവിനോ നായകനാകുന്ന പുതിയ ചിത്രം കല്‍ക്കിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

നവാഗതനായ പ്രവീണ്‍ പ്രഭാരം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൊവിനോ നായകനാകുന്നു. ‘കല്‍ക്കി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
പോലീസ് വേഷത്തിലാണ് ടൊവിനോ കല്‍ക്കിയില്‍ പ്രത്യക്ഷപ്പെടുക എന്നാണ് സൂചനകള്‍. പൃഥ്വിരാജ് ചിത്രം ‘എസ്ര’യ്ക്ക് ശേഷം ടൊവിനോ പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാകും ‘കല്‍ക്കി’.ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍.കെ.വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്‍ പ്രവീണും സജിന്‍ സുജാതനും ചേര്‍ന്നാണ് ‘കല്‍ക്കി’ക്ക് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടില്ല.

pathram:
Related Post
Leave a Comment