ടൊവീനോയുടെ പുതിയ ചിത്രമായ തീവണ്ടി കലക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് തീയേറ്ററുകളില്‍ നിറഞ്ഞ് ഓടുകയാണ്. ചിത്രത്തില്‍ ടൊവീനോയ്‌ക്കൊപ്പം ശ്വാനന്‍ എന്ന കഥാപാത്രത്തെ ശ്രദ്ധേയമാക്കിയ മനു പിള്ള ടൊവീനോക്കൊപ്പം വര്‍ക്ക് ചെയ്ത അനുഭവം പങ്കുവെക്കുകയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മനു തന്റെ അുഭവം പങ്കുവച്ചത്.
തീവണ്ടിയില്‍ ടൊവിനോ നന്നായി പാടുപെട്ടിട്ടുണ്ട്. എല്ലാ ഷോട്ടിലും സിഗരറ്റ് വലിക്കുന്നത് തന്നെ വലിയ പാടാണ്. റീടേക്കിന് പോകുമ്പോള്‍ വീണ്ടും സിഗരറ്റ് വലിക്കണം. ലാസ്റ്റ് ഒരു പതിനഞ്ച് മിനിറ്റ് സീനില്‍ മാത്രമാണ് പുകവലിക്കാതെ ഉള്ളത്. രണ്ട് മണിക്കൂര്‍ ചിത്രത്തനകത്ത് പകുതിയിലേറെയും സിഗരറ്റ് വലിക്കുന്നുണ്ട്. അങ്ങനെ 45 ദിവസത്തെ ഷൂട്ടില്‍ ഇങ്ങനെ വലിച്ചു കൂട്ടുകയാണ്. അതില്‍ പലവട്ടം റീടേക്ക് വേണ്ടി വന്നിട്ടുണ്ട്. മുപ്പത് മുപ്പത്തിയഞ്ചോളം ദിവസം ടൊവിനോയ്ക്ക് സിഗരറ്റ് വലിക്കേണ്ടി വന്നിട്ടുണ്ട്. അത് തന്നെ വലിയ കാര്യമല്ലേ. അതിനെല്ലാം ടൊവി നിന്നു തന്നു. പിന്നെ രണ്ട് കാലഘട്ടമുണ്ട് ചിത്രത്തില്‍, ഞങ്ങള്‍ മൂന്ന് പേര്‍ക്കും ഗെറ്റപ്പ് ചേഞ്ച് ഉണ്ടായിരുന്നു. അതിന് വേണ്ട ഡയറ്റ് ഒക്കെ ചെയ്ത് ഭയങ്കര രസമായി ചെയ്തിട്ടുണ്ട് ടൊവി. എന്നാലും സിഗരറ്റ് വലിക്കുന്നത് കാണുമ്പോള്‍ സങ്കടം തോന്നും.
ഭയങ്കരായി സ്‌പേസ് തരുന്ന ഒരു നടനാണ് ടൊവി. നമ്മുടെ കാര്യങ്ങളിലൊന്നും ഇടപെടില്ല. എന്നാല്‍ എല്ലാത്തിനും നിന്ന് തരികയും ചെയ്യും. ഭയങ്കര കംഫര്‍ട്ടബിള്‍ ആയിപ്പോകും ടൊവിയുടെ കൂടെ. ടെന്‍ഷന്‍ ഉണ്ടാകില്ല തീരെ.
പുതുമുഖ നടി സംയുക്ത മേനോനാണ് ചിത്രത്തില്‍ നായിക. ചിത്രത്തില്‍ തൊഴില്‍രഹിതനായ ബിനീഷ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്.
ടൊവിനോയ്ക്കു പുറമെ സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, സുരഭി ലക്ഷ്മി, സുധീഷ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആക്ഷേപ ഹാസ്യരീതിയില്‍ ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് ദുല്‍ഖറിന്റെ സെക്കന്‍ഡ് ഷോയ്ക്കായി രചന നിര്‍വ്വഹിച്ച വിനി വിശ്വലാലാണ്.
Leave a Comment