യുവതലമുറയുടെ ഉറക്കം നഷ്ടപ്പെടുത്തുന്ന ഒന്നാണ് അമിതഭാരം. ശരീരഭാരം മൂലം വിഷമിക്കുന്നവരാണെ നിങ്ങള്‍ എന്നാല്‍ ഇനി വിഷമിക്കണ്ട. അമിതഭാരം കുറയ്ക്കാന്‍ ആഗ്രഹമുണ്ടോ? എങ്കില്‍ പ്രഭാത ഭക്ഷണത്തിന്റെയും അത്താഴത്തിന്റെയും സമയം അല്‍പം ഒന്നു മാറ്റിയാല്‍ മതിയെന്ന് പുതിയ പഠനം. സറെ സര്‍വകലാശാലാ ഗവേഷകരാണ് സമയബന്ധിതമായ ഭക്ഷണക്രത്തെക്കുറിച്ചു പഠനം നടത്തിയത്. പത്താഴ്ച ഗവേഷകര്‍ പഠനം നടത്തിയത്. ഡോ. ജോനാഥന്‍ ജോണ്‍ സ്റ്റണിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍, കഴിക്കുന്ന ഭക്ഷണം, ശരീരഘടന, രക്തഘടന ഇവയെ ഭക്ഷണസമയത്തില്‍ വരുത്തുന്ന മാറ്റം ബാധിക്കുന്നുണ്ടോ എന്നു പരിശോധിച്ചു. പഠനത്തില്‍ പങ്കെടുത്തവരെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചു. ഒരു ഗ്രൂപ്പില്‍പ്പെട്ട ആളുകളോട് പ്രഭാതഭക്ഷണം 90 മിനിറ്റ് വൈകി കഴിക്കാനും അത്താഴം 90 മിനിറ്റ് അതായത് ഒന്നരമണിക്കൂര്‍ നേരത്തെ കഴിക്കാനും ആവശ്യപ്പെട്ടു. രണ്ടാമത്തെ ഗ്രൂപ്പില്‍പ്പെട്ടവരോട് പതിവു സമയത്തുതന്നെ ഭക്ഷണം കഴിക്കാനും ആവശ്യപ്പെട്ടു. പഠനം തുടങ്ങുന്നതിനു മുന്‍പും പഠനസമയത്തും പഠനം പൂര്‍ത്തിയായ ഉടനെയും പഠനത്തില്‍ പങ്കെടുത്തവരുടെ രക്തസാംപിളും ഡയറ്റ് ഡയറിയും പരിശോധിച്ചു. പഠനശേഷം ഒരു ചോദ്യാവലിയും ഇവര്‍ക്കു നല്‍കി. സാധാരണപോലെ ഭക്ഷണം കഴിച്ച കണ്‍ട്രോള്‍ ഗ്രൂപ്പില്‍പ്പെട്ടവരെ അപേക്ഷിച്ച് ഭക്ഷണസമയത്തില്‍ മാറ്റം വരുത്തിയവരുടെ ശരീരത്തിലെ കൊഴുപ്പ് പകുതിയിലധികം കുറഞ്ഞു.
ഭക്ഷണ സമയത്തില്‍ മാറ്റം വരുത്തുന്നത് ആരോഗ്യത്തിനു ഗുണം ചെയ്യുമെന്നു പഠനത്തിലൂടെ തെളിഞ്ഞു. എന്തു കഴിക്കണം എന്നതിന് ഗവേഷകര്‍ ഒരു നിയന്ത്രണവും വച്ചിരുന്നില്ല. എന്നിട്ടും സമയമാറ്റം വരുത്തിയവര്‍, കണ്‍ട്രോള്‍ ഗ്രൂപ്പില്‍പ്പെട്ടവരെ അപേക്ഷിച്ച് കുറച്ചു ഭക്ഷണം മാത്രമേ കഴിച്ചുള്ളൂ എന്നു കണ്ടു.
ഭക്ഷണസമയത്തില്‍ ചെറിയ മാറ്റം വരുത്തിയപ്പോള്‍ത്തന്നെ ശരീരത്തിലെ കൊഴുപ്പു കുറയ്ക്കാന്‍ സാധിച്ചു. ഇത് പൊണ്ണത്തടിയും മറ്റ് അനുബന്ധ രോഗങ്ങളും വരാനുള്ള സാധ്യതയും കുറയ്ക്കും. ആരോഗ്യം മെച്ചപ്പെടുത്താന്‍ ഭക്ഷണസമയത്തില്‍ വരുത്തുന്ന മാറ്റം ഏറെ ഉപകരിക്കുമെന്ന് ന്യൂട്രീഷനല്‍ സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച ഈ പഠനം തെളിയിക്കുന്നു.
Leave a Comment