തിരുവനന്തപുരത്ത് മോഹന്‍ലാല്‍, മുബൈയില്‍ മാധുരി, ഡല്‍ഹിയില്‍ അക്ഷയ് കുമാര്‍; കൂടാതെ സെവാഗ് , സണ്ണി ഡിയോള്‍; സ്ഥാനാര്‍ഥികളെ മനസില്‍ കണ്ട് ബിജെപി

2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിനിമാ, ക്രിക്കറ്റ് താരങ്ങളെ സ്ഥാനാര്‍ഥികളാക്കാനുള്ള സാധ്യത പരിശോധിച്ച് ബിജെപി കേന്ദ്ര നേതൃത്വം. മോഹന്‍ലാല്‍, അക്ഷയ് കുമാര്‍, വീരേന്ദര്‍ സേവാഗ്, മാധുരി ദീക്ഷിത്, സണ്ണി ഡിയോള്‍ ഉള്‍പ്പെടെ താരങ്ങളെ സ്ഥാനാര്‍ഥിയാക്കാനുള്ള സാധ്യകളാണ് പരിശോധിക്കുന്നത്. സിനിമാ കായിക കലാ സാംസ്‌കാരിക മേഖലയില്‍നിന്നുള്ള എഴുപതോളം പ്രമുഖരെ സ്ഥാനാര്‍ഥികളാക്കാനാണ് ആലോചിക്കുന്നതെന്ന് പേരു വെളിപ്പെടുത്താന്‍ താത്പര്യപ്പെടാത്ത മുതിര്‍ന്ന നേതാവിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

നടീനടന്മാരുടെ പേരുകളാണ് കൂടുതലായി പരിഗണിക്കുന്നത്. തിരുവനന്തപുരത്തുനിന്ന് മോഹന്‍ലാല്‍, ന്യൂഡല്‍ഹിയില്‍നിന്ന് അക്ഷയ് കുമാര്‍, മുംബൈയില്‍നിന്ന് മാധുരി ദീക്ഷിത്, ഗുര്‍ദാസ്പുറില്‍നിന്ന് സണ്ണി ഡിയോളിനെയും ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാനുള്ള സാധ്യതയാണ് പാര്‍ട്ടി പരിശോധിക്കുന്നത്.

എന്നാല്‍ ബിജെപി സ്ഥാനാര്‍ഥിയാകുമോ എന്നതില്‍ മോഹന്‍ലാല്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. സിനിമാ, കലാസാംസ്‌കാരികം, കായികം, ആരോഗ്യം മാധ്യമ രംഗം തുടങ്ങിയ മേഖലകളിലെ പ്രശസ്തരെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കളത്തിലിറക്കാനുള്ള ശ്രമത്തിലാണ് ബിജെപി. മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ഥിയാകുന്നുവെന്ന് നേരത്തെയും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
മോഹന്‍ലാല്‍ ബിജെപിയിലേക്ക് വന്നാല്‍ സന്തോഷമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള നേരത്തെ വന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചിരുന്നു. അത്തരമൊരു മണ്ടത്തരം മോഹന്‍ലാല്‍ കാണിക്കുമെന്ന് കരുതുന്നില്ലെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം താന്‍പോലും അറിഞ്ഞിട്ടില്ലെന്ന് നേരത്തെ മോഹന്‍ലാലും പ്രതികരിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും നടന്‍ മോഹന്‍ലാലും തമ്മിലുള്ള കൂടികാഴ്ചയുടെ ചിത്രങ്ങളാണ് ഈ വാര്‍ത്തകള്‍ ഉയര്‍ന്നതിന് കാരണം. ഇതുവരെ ചര്‍ച്ചകള്‍ നടന്നില്ലെന്നും ലാല്‍ വന്നാല്‍ സന്തോഷമെന്നുമാണ് ഇക്കാര്യത്തില്‍ ബിജെപിയുടെ ഔദ്യോഗിക വിശദീകരണം എന്നുവരെ റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍
മുന്‍പ് മറ്റ് പ്രധാനമന്ത്രിമാരുമായും ചര്‍ച്ചനടത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ നിരവധി തവണനേരില്‍ കണ്ടിട്ടുണ്ട് അപ്പോഴും ഇത്തരം പ്രതികരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ താന്‍ തന്റെ ജോലി ചെയ്യുകയാണെന്നുമായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.

pathram:
Related Post
Leave a Comment