കൊച്ചിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു!!! ഗള്‍ഫിലായിരുന്ന ഭര്‍ത്താവ് രണ്ട് ദിവസം മുന്‍പാണ് നാട്ടിലെത്തിയത്‌

കൊച്ചി: ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കലൂര്‍ എസ്.ആര്‍.എം. റോഡില്‍ ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം. ഉള്ളാട്ടില്‍ വീട്ടില്‍ ഷീബ(35)യാണ് കൊല്ലപ്പെട്ടത്. ഷീബയുടെ കുടുംബവീട്ടില്‍ വച്ചായിരുന്നു അക്രമണം. ശനിയാഴ്ച രാത്രി നിസ്‌കാരസമയത്ത് എസ്ആര്‍എം രോഡിലെ വീട്ടിലെത്തിയ ഷീബയുടെ ഭര്‍ത്താവ് സഞ്ജു സുലാല്‍ സേട്ട് (39) ഷീബയെ കത്തികൊണ്ട് വെട്ടുകയായിരുന്നു. വയറിന് ആഴത്തില്‍ വെട്ടേറ്റ ഷീബയെ, നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

ഉമ്മ അഫ്സയോടൊപ്പമാണ് ഷീബ താമസിച്ചിരുന്നത്. ഷീബയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഉമ്മ അഫ്സയ്ക്കും വെട്ടേറ്റു. വയറിനും കൈയ്ക്കും കാലിനും പരിക്കേറ്റ അഫ്സ ലൂര്‍ദ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതമായി പരിക്കേറ്റ ഷീബയുടെ ജീവന്‍ രക്ഷിക്കാനായില്ല. ആലപ്പുഴ ലെജനത്ത് വാര്‍ഡ് സ്വദേശിയാണ് ഭര്‍ത്താവ് സഞ്ജു സുലാല്‍ സേട്ട്.

നിലവിളി കേട്ട് വീട്ടിലേക്ക് ഓടിയെത്തിയ നാട്ടുകാരെ കണ്ട് സഞ്ജു വീട്ടില്‍ നിന്നിറങ്ങിയോടി. എന്നാല്‍, വീടിന് സമീപത്തുനിന്ന് തന്നെ നാട്ടുകാരുടെ സഹായത്തോടെ എറണാകുളം നോര്‍ത്ത് പോലീസ് ഇയാളെ പിടികൂടി. ആക്രമണത്തിനിടെ സഞ്ജുവിന്റെ വലത് കൈപ്പത്തിക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇയാള്‍ പോലീസ് കാവലില്‍ എറണാകുളം സ്പെഷ്യലിസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കറുകപ്പള്ളിയിലായിരുന്നു ഷീബ താമസിച്ചിരുന്നത്. ഭര്‍ത്താവ് സഞ്ജു ഗള്‍ഫിലായിരുന്നു. രണ്ട് ദിവസം മുന്‍പാണ് ഇയാള്‍ നാട്ടിലെത്തിയത്. ഭാര്യയെക്കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

pathram desk 1:
Related Post
Leave a Comment