കൊല്ലം: ദേശീയപാതയില്‍ ശക്തികുളങ്ങരയില്‍ ബൈക്ക് മിനിലോറിയിലിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. മരുത്തടി കുടവൂര്‍ തെക്കതില്‍ വിനയചന്ദ്രന്റെ മകന്‍ പ്രശാന്ത് ചന്ദ്രന്‍ (27), സുഹൃത്ത് മരുത്തടി സ്വദേശി ജിതിന്‍ (25) എന്നിവരാണ് മരിച്ചത്. ശക്തികുളങ്ങര കുരിശടിക്ക് സമീപം രാത്രി 11.30ഓടെയായിരുന്നു അപകടം.
ജിതിന്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. പ്രശാന്ത് ചന്ദ്രനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നീണ്ടകര ഭാഗത്തേക്കുപോയ ബൈക്ക് എതിര്‍ദിശയില്‍ വരികയായിരുന്ന മിനിലോറിയില്‍ ഇടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ശക്തികുളങ്ങര പൊലീസ് കേസെടുത്തു.
Leave a Comment