ഒരാളെ അഭിപ്രായം പ്രചരിപ്പിച്ചതിന്റെ പേരില്‍ അറസ്റ്റ് ചെയ്യരുതായിരുന്നു; ജേക്കബ് വടക്കുംചേരിയുടെ അറസ്റ്റ് ഒഴിവാക്കാമായിരുന്നുവെന്ന് വി.എസ്. അച്യുതാനന്ദൻ

തിരുവനന്തപുരം: എലിപ്പനി പ്രതിരോധമരുന്നിനെതിരേ പ്രചാരണം നടത്തിയതിന് ജേക്കബ് വടക്കുംചേരിയെ അറസ്റ്റ് ചെയ്ത നടപടി ഒഴിവാക്കാമായിരുന്നെന്ന് വി. എസ് അച്യുതാനന്ദന്‍. വടക്കുംചേരിയുടെ പ്രചാരണങ്ങള്‍ നമ്മുടെ ആരോഗ്യ സംവിധാനത്തിന് ഹാനികരമാണെന്നുണ്ടെങ്കില്‍ അദ്ദേഹത്തിനെതിരെ കേസെടുക്കുന്നതാവും ഉചിതമെന്നും വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.

വടക്കുംചേരി പറയുന്നതെല്ലാം ശരിയാണെന്നോ ശാസ്ത്രീയമാണെന്നോ അഭിപ്രായമില്ല. എന്നാല്‍, തന്റെ അഭിപ്രായം പ്രചരിപ്പിച്ചതിന്റെ പേരില്‍ ഒരാളെ അറസ്റ്റ് ചെയ്ത് ജയിലിലിടുന്നത് ഒഴിവാക്കാമായിരുന്ന നടപടിയായിപ്പോയി. അദ്ദേഹം പ്രചരിപ്പിച്ച കാര്യങ്ങളുടെ ശരിതെറ്റുകള്‍ ശാസ്ത്രീയമായി പരിശോധിച്ച് നിയമപരമായ നടപടികളിലേക്ക് കടക്കാവുന്നതാണെന്നും വിഎസ് വ്യക്തമാക്കി.

എലിപ്പനി പ്രതിരോധമരുന്നിനെതിരേ വ്യാജപ്രചാരണം നടത്തിയെന്ന പരാതിയിലാണ് ജേക്കബ് വടക്കുംചേരിയെ അറസ്റ്റ് ചെയ്തത്. ഇയാളെ തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി സെപ്റ്റംബര്‍ 21 വരെ റിമാന്‍ഡുചെയ്യുകയും ചെയ്തിരുന്നു.

എലിപ്പനി പ്രതിരോധമരുന്നായ ‘ഡോക്‌സി സൈക്ലിന്‍’ കഴിച്ചാല്‍ മറ്റ് അസുഖങ്ങള്‍ ഉണ്ടാകുമെന്ന് പ്രചരിപ്പിച്ചതിനെതിരേ ആരോഗ്യമന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആര്‍.എല്‍.സരിത, പോലീസ് മേധാവിക്കു പരാതിനല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ പോലീസ് കേസെടുക്കുകയും അന്വേഷണച്ചുമതല െ്രെകംബ്രാഞ്ചിനു കൈമാറുകയും ചെയ്തിട്ടുണ്ട്.

pathram:
Related Post
Leave a Comment