നിങ്ങളുടെ പെരുമാറ്റം ചിലര്‍ ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കും; സിനിമയില്‍ കാസ്റ്റിംഗ് കൗച്ചുണ്ടെന്ന് ഭൂമിക

സിനിമയില്‍ മാത്രമല്ല സമൂഹത്തിലെ എല്ലാ രംഗത്തും കാസ്റ്റിംഗ് കൗച്ച് നിലനില്‍ക്കുന്നുണ്ടെന്ന് തെന്നിന്ത്യന്‍ താരം ഭൂമിക ചാവ്ല. എന്നാല്‍ തനിക്കിതുവരെ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല, ദൈവം വളരെ കരുണയുള്ളവനാണ്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഭൂമിക പറഞ്ഞു.

ഞാന്‍ സിനിമയില്‍ വന്നിട്ട് ഇരുപത് വര്‍ഷത്തോളമായി. എനിക്കിവിടെ ധാരാളം അഭ്യുദയ കാംക്ഷികളുണ്ട്. വിജയത്തിലേക്ക് കുറുക്കുവഴികളില്ലെന്നാണ് എനിക്ക് മനസിലാക്കാനായത്. നന്നായി അധ്വാനിക്കുക, വിനയം പാലിക്കുക. ചിലര്‍ നിങ്ങളുടെ അനുകമ്പയുള്ള പെരുമാറ്റം ഒരു പക്ഷേ ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചെന്നിരിക്കുമെന്നും ഭൂമിക പറയുന്നു.

തമിഴില്‍ സിനിമ ചെയ്യാന്‍ എനിക്കിഷ്ടമാണ്. നിരവധി അവസരങ്ങളും തേടിയെത്താറുണ്ട്. പക്ഷേ തിരക്കഥയും ടീമും നോക്കിയേ ഞാന്‍ സിനിമ ചെയ്യാറൂള്ളൂ. സ്ത്രീ കേന്ദ്രീകൃത സിനിമകളുമായി എഴുത്തുകാര്‍ മുന്നോട്ടു വരുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ഭൂമിക കൂട്ടിച്ചേര്‍ത്തു.

pathram desk 1:
Related Post
Leave a Comment