ഗ്രേറ്റ് ഫാദറിന്റെ റെക്കോര്‍ഡ് മറികടക്കും! ബോക്‌സ് ഓഫീസ് കണക്ക് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്ന് തീവണ്ടി നിര്‍മാതാവ്

വൈകിയെത്തി കൂകി കുതിച്ച് പായുകയാണ് ടോവിനോ തോമസ് നായകനായ തീവണ്ടി. ഫെലിനി സംവിധാനം ചെയ്ത ചിത്രം ഓഗസ്റ് സിനിമാസാണ് നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ വന്‍ വിജയത്തില്‍ അണിയറ പ്രവര്‍ത്തകരും അമ്പരപ്പിലാണ്.

ഏറെക്കാലത്തിന് ശേഷം കേരളത്തിലെ തിയേറ്ററുകളില്‍ ആളെ നിറച്ച ചിത്രം നേടിയത് തങ്ങളെ സംബന്ധിച്ചിടത്തോളം ഞെട്ടിക്കുന്ന വിജയമാണെന്നും ബോക്സ് ഓഫീസ് കണക്ക് വെളിപ്പെടുത്താനില്ലെന്നും നിര്‍മ്മാതാക്കളില്‍ ഒരാളായ ഷാജി നടേശന്‍ പറഞ്ഞു. ഓഗസ്റ്റ് സിനിമ നിര്‍മ്മിച്ചവയില്‍ ഏറ്റവും വലിയ വിജയമാവും തീവണ്ടി. ഈ വാരാന്ത്യത്തോടെ ആ നേട്ടം തീവണ്ടി ഞങ്ങള്‍ക്ക് നേടിത്തരും എന്നാണ് പ്രതീക്ഷയെന്നും ഷാജി നടേശന്‍ പറഞ്ഞു.

മമ്മൂട്ടിയുടെ ആദ്യ അമ്പത് കോടി ക്ലബ് ചിത്രം ഗ്രേറ്റ് ഫാദര്‍ നിര്‍മ്മിച്ചത് ഓഗസ്ത് സിനിമയാണ്. ഓഗസ്ത് സിനിമയ്ക്ക് ഏറ്റവും വരുമാനം നേടിക്കൊടുത്ത ചിത്രമാണ് ഗ്രേറ്റ്ഫാദര്‍. ഈ റെക്കോര്‍ഡ് തീവണ്ടി മറികടക്കുമെന്നാണ് ഷാജി നടേശന്‍ പരോക്ഷമായി സൂചിപ്പിക്കുന്നത്.

pathram desk 1:
Related Post
Leave a Comment