ഗെറ്റപ്പുകളില്‍ മാജിക്ക്മായി ആസിഫ് അലി,’മന്ദാരം’ ട്രെയിലര്‍ പുറത്ത്

കൊച്ചി: ആസിഫ് അലി നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘മന്ദാര’ത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തിറങ്ങി. വിജേഷ് വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എം സജാസ് തിരക്കഥ ഒരുക്കുന്ന ചിത്രം, മാജിക് മൗണ്ടെയ്ന്‍ സിനിമാസിന്റെ ബാനറില്‍ മോനിഷ രാജീവ്, ടിനു തോമസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു. മുജീബ് മജീദാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്.

ആസിഫിന് പുറമെ വര്‍ഷ, അനാര്‍ക്കലി മരിക്കാര്‍, മേഘ മാത്യു, ജാക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, വിനീത് വിശ്വം, ഇന്ദ്രന്‍സ്, ഗണേശ് കുമാര്‍, നന്ദിനി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മികച്ച പ്രതികരണം നേടിയിരുന്നു.

pathram desk 2:
Related Post
Leave a Comment