കൊച്ചി: നീതി കിട്ടുന്നതു വരെ നിയമപോരാട്ടം തുടരുമെന്ന് ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെ സമരം നടത്തുന്ന കന്യാസ്ത്രീകള്‍. സമരം നടത്തിയത് സഭയ്ക്കു എതിരല്ലെന്നും കന്യാസ്ത്രികള്‍ പറഞ്ഞു. സമരം ചെയ്യുന്ന കന്യാസ്ത്രിമാര്‍ ഗൂഢാലോചന നടത്തിയെന്ന മിഷനറീസ് ഓഫ് ജീസസ് കോണ്‍ഗ്രിഗേഷന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സമരം ചെയ്യുന്ന കന്യാസ്ത്രീമാര്‍. യുക്തിവാദികളുടെ പിന്തുണയോടെയാണ് കന്യാസ്ത്രീകള്‍ നീക്കം നടത്തിയതെന്നും കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ടാണ് മിഷണറീസ് ഓഫ് ജീസസ് അന്വേഷണക്കമ്മീഷന്‍ പുറത്തുവിട്ടത്.
പീഡിപ്പിച്ച ദിവസം ബിഷപ്പ് കന്യാസ്ത്രീ മഠത്തില്‍ അല്ല താമസിച്ചത് എന്നതിന് തെളിവുകള്‍ ലഭ്യമായിട്ടുണ്ട്. ഈ തെളിവുകള്‍ അന്വേഷണ സംഘത്തിന് കമ്മീഷന്‍ കൈമാറുമെന്നും കൗണ്‍സില്‍ അറിയിച്ചു. കന്യാസ്ത്രീയുടെ അടുപ്പക്കാരിയായ മറ്റൊരു കന്യാസ്ത്രീയാണ് മഠത്തിലെ രജിസ്റ്ററില്‍ തെറ്റായ കാര്യങ്ങള്‍ എഴുതിച്ചേര്‍ത്തത്. മഠത്തിലെ സിസി ടിവി യുടെ കണ്‍ട്രോള്‍ കന്യാസ്ത്രീകള്‍ സ്വന്തം നിയന്ത്രണത്തിലാക്കിയെന്നും പത്രക്കുറിപ്പില്‍ കുറ്റപ്പെടുത്തുന്നു. 2015 മെയ് 23ന് കന്യാസ്ത്രീയും ബിഷപ്പും പങ്കെടുക്കുന്ന സ്വകാര്യ പരിപാടിയുടെ ചിത്രവും മിഷണറീസ് ഓഫ് ജീസസ് പുറത്തുവിട്ടു.
അതേസമയം കന്യാസ്തീകളുടെ സമരം ഏഴാം ദിവസവും തുടരുകയാണ് ലൈംഗികാതിക്രമ കേസില്‍ ഇരയുടെ ചിത്രം പുറത്തു വിടരുതെന്ന നിയമം നിലനില്‍കയാണ് മിഷനറിസ് ഓഫ് ജീസസ് പരാതിക്കാരിയായ കന്യാസ്ത്രിയുടെ ചിത്രം പുറത്തുവിട്ടത്. 2015 മെയ് 23ന് കന്യാസ്ത്രീയും ബിഷപ്പും പങ്കെടുത്ത ചിത്രം മുഖം മറക്കാതെ പുറത്തു വിട്ടതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കന്യാസ്ത്രികള്‍ പറഞ്ഞു.
Leave a Comment