കൊച്ചി:സിനിമ അഭിനേതാവായതിനാല്‍ തനിക്ക് നല്ലൊരു കാമുകിയാവാന്‍ കഴിയില്ലെന്ന് നടി പ്രയാഗ മാര്‍ട്ടിന്‍. തന്റെ ജീവിതത്തില്‍ ഒരുപാട് വിലക്കുകളുണ്ടെന്നാണ് കപ്പ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞത്. അച്ഛനേയും അമ്മയേയും പോലെ താന്‍ ഉദാരമായി ചിന്തിക്കുന്ന വ്യക്തിയല്ലെന്നും അവരേക്കാള്‍ യാഥാസ്ഥിതികമായാണ് ചിലപ്പോള്‍ താന്‍ ചിന്തിക്കുന്നതെന്നും പ്രയാഗ വ്യക്തമാക്കി. തനിക്ക് ഒരു കാമുകന്‍ ഉണ്ടാകുമോ എന്ന് പറയാന്‍ പോലുമാവില്ല എന്നാണ് പ്രയാഗ പറയുന്നത്.
‘ഞാന്‍ ഒരു ഗേള്‍ഫ്രണ്ട് മെറ്റീരിയല്ല അല്ല. എനിക്ക് നല്ലൊരു കാമുകിയാകാന്‍ കഴിയുമെന്ന് തോന്നുന്നില്ല. കാരണം ഞാനൊരു നടിയായിപ്പോയി. നടി അല്ലായിരുന്നുവെങ്കില്‍ പ്രണയിച്ചു നോക്കിയേനെ. ആക്ടര്‍ ആയതുകൊണ്ട് ഒരുപാട് വിലക്കുകള്‍ ഉള്ളത് പോലെ തോന്നുന്നുണ്ട്. എനിക്ക് എന്റേതായ തത്ത്വങ്ങളുണ്ട്. ഇതൊന്നും ആരും എന്നില്‍ അടിച്ചേല്‍പ്പിച്ചതല്ല.
എന്റെ അച്ഛനും അമ്മയും വളരെ ഉദാരമായി ചിന്തിക്കുന്നവരാണ്. അവര്‍ എനിക്ക് മൂല്യങ്ങള്‍ പകര്‍ന്നു നല്‍കിയിട്ടുണ്ട്. എന്നാല്‍ ചിലപ്പോള്‍ എനിക്ക് തോന്നും ഞാന്‍ അവരേക്കാള്‍ യാഥാസ്ഥിതികമായി ചിന്തിക്കുന്ന വ്യക്തിയാണെന്ന്. എനിക്ക് ഒരു കാമുകന്‍ ഉണ്ടാകുമോ എന്ന് അറിയില്ല. പക്ഷേ എനിക്ക് ഒരുപാട് നല്ല സുഹൃത്തുക്കളുണ്ട്’ പ്രയാഗ പറഞ്ഞു.
Leave a Comment