ഇരയായ കന്യാസ്ത്രീയുടെ ചിത്രം മാധ്യമങ്ങള്‍ക്ക് നല്‍കി മിഷണറീസ് ഓഫ് ജീസസ്

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസ്ത്രീയുടെ ചിത്രം മാധ്യമങ്ങള്‍ക്ക് കൈമാറി മിഷണറീസ് ഓഫ് ജീസസ്. ലൈംഗിക പീഡനം സംബന്ധിച്ച കേസുകളില്‍ ഇരകളെ തിരിച്ചറിയുന്ന ഒരു വിവരവും പുറത്തുവിടരുതെന്ന കര്‍ശന നിയമം നിലനില്‍ക്കുമ്പോഴാണ് സന്യാസിനീസമൂഹത്തിന്റെ നടപടി. വാര്‍ത്ത പ്രസിദ്ധീകരിക്കുമ്പോള്‍ തിരിച്ചറിയും വിധം നല്‍കിയാല്‍ മിഷണറീസ് ഓഫ് ജീസസ് ഉത്തരവാദിയായിരിക്കില്ലെന്ന അറിയിപ്പോടെയാണ് വാര്‍ത്താക്കുറിപ്പിന്റെ ഭാഗമായി ചിത്രം മാധ്യമങ്ങള്‍ക്ക് എത്തിച്ചു കൊടുത്തതെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ബിഷപ്പിനെതിരായ പീഡന ആരോപണത്തില്‍ എംജെ കമ്മീഷന്റ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് എന്ന പേരിലാണ് മാധ്യമങ്ങള്‍ക്ക് വാര്‍ത്താക്കുറിച്ച് കൈമാറിയത്. മിഷണറീസ് ഓഫ് ജീസസ് പബ്ലിക് റിലേഷന്‍സ് ഓഫീസറാണ് വാര്‍ത്താക്കുറിപ്പിനൊപ്പം ഇരയുടെ ചിത്രവും ചേര്‍ത്തു നല്‍കിയതെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കന്യാസ്ത്രീകള്‍ ബിഷപ്പിനെതിരെ ഗൂഢാലോചന നടത്തിയെന്നും സഭയുമായി ബന്ധമില്ലാത്ത നാലുപേരുടെ സഹായം കന്യാസ്ത്രീമാര്‍ക്ക് ലഭിച്ചെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. യുക്തിവാദികളുടെ പിന്തുണയും ചിന്തയും കന്യാസ്ത്രീകളെ സ്വാധീനിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

pathram desk 2:
Related Post
Leave a Comment