തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ചിലയിടങ്ങളില്‍ ഇന്ന് വൈകുന്നേരം 6.30മുതല്‍ 9.30വരെ വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് വൈദ്യുതി ബോര്‍ഡ് വ്യക്തമാക്കി. കേന്ദ്രപൂളില്‍ നിന്നും ലഭിക്കുന്ന വൈദ്യുതിയുടെ ലഭ്യതയില്‍ താല്‍ച്ചറില്‍ നിന്നും 200മെഗാവാട്ടും കൂടങ്കുളത്ത് നിന്ന് 266 മെഗാവാട്ടും കുറവ് വന്നതിനെ തുടര്‍ന്നാണ് ചെറിയ തോതില്‍ വൈദ്യുതി നിയനത്രണം ഏര്‍പ്പെടുത്തുന്നത്.
ഇത് കൂടാതെ ലോവര്‍ പെരിയാര്‍, പന്നിയാര്‍, പെരിങ്ങല്‍ക്കുത്ത്, തുടങ്ങിയ ജലവൈദ്യുതി നിലയങ്ങളും മറ്റ് നാല് ചെറുകിട നിലയങ്ങളും കൂടാതെ കുത്തുങ്കല്‍,മണിയാര്‍ അടക്കമുള്ള സ്വകാര്യ വൈദ്യുത നിലയങ്ങളും വെള്ളപ്പൊക്കത്തില്‍ തകരാറിലായി.
ഇവ പുനര്‍നിര്‍മ്മിച്ച് ഉത്പാദനം പുനരാരംഭിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിയാരംഭിച്ചു കഴിഞ്ഞു. ഈ സാഹചര്യങ്ങളില്‍ സംസ്ഥാനത്തെ വൈദ്യുത ലഭ്യതയില്‍ ഏകദേശം 700മെഗാവാട്ടിലധികം കുറവിലേക്ക് നയിച്ചതാണ് വൈദ്യുതി നിയന്ത്രണത്തിന് കാരണം.
Leave a Comment