പുതിയ സിനിമയില്‍നിന്നു ദിലീപിനെ ഒഴിവാക്കിയിട്ടില്ലെന്ന് നാദിര്‍ഷ

തന്റെ പുതിയ ചിത്രത്തില്‍ നിന്നും ദിലീപിനെ ഒഴിവാക്കിയിട്ടില്ലെന്ന് വ്യക്തമാക്കി നാദിര്‍ഷാ രംഗത്തെത്തി. നാദിര്‍ഷാ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കേശു ഈ വീടിന്റെ നാഥനില്‍നിന്നാണ് ദിലീപ് ഒഴിവായെന്ന വാര്‍ത്തവന്നത്. എന്നാല്‍ ഇത് അടിസ്ഥാന രഹിതമാണെന്ന് നാദിര്‍ഷ പറഞ്ഞു. നായകനായി തീരുമാനിച്ചിരുന്ന ദിലീപ് ഒഴിവായതോടെ ചിത്രം പാതിവഴിയില്‍ ഉപേക്ഷിച്ചതായി വന്ന വാര്‍ത്തകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ദിലീപ് ഈ സിനിമയില്‍നിന്നു പിന്മാറിയെന്ന വാര്‍ത്ത തെറ്റാണ്. തൊണ്ണൂറുകാരനായ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമ. കമ്മാരസംഭവത്തില്‍ ദിലീപ് ഇതേ െഗറ്റപ്പില്‍ വന്നിരുന്നു. അടുത്തടുത്ത് രണ്ടു സിനിമകളില്‍ സാമ്യമുള്ള കഥാപാത്രങ്ങള്‍ വരാതിരിക്കാനാണ് ഈ വേഷത്തില്‍നിന്നു ദിലീപ് മാറിയത്. പകരം മലയാളത്തിലെ മറ്റൊരു പ്രമുഖ നടന്‍ തൊണ്ണൂറുകാരനായി ചിത്രത്തില്‍ എത്തും. ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ചെടുത്ത തീരുമാനം കൂടിയാണിത്. ഇപ്പോഴും ദിലീപ് ചിത്രത്തിന്റെ ഭാഗമാണ്. കാരണം ഈ സിനിമയുടെ നിര്‍മാണം ദിലീപ് ആണ്.’ – നാദിര്‍ഷ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ സജീവ് പാഴൂരാണ് തിരക്കഥ. തൊണ്ടിമുതലിലേതു പോലെ തന്നെ റിയലിസ്റ്റിക്കായ കഥപറച്ചിലായിരിക്കും ഈ ചിത്രത്തിലുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment