ആനക്കുട്ടിയുടെ വേഷമണിഞ്ഞ് സാനിയ!!! അടിപൊളിയെന്ന് ആരാധകര്‍

പുതിയ അതിഥിയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകരുടെ പ്രിയപ്പെട്ട താരം സാനിയ മിര്‍സ. സാനിയയുടെ ഗര്‍ഭകാല ചിത്രങ്ങള്‍ ഒരു മാഗസിന് വേണ്ടി നല്‍കിയിരിന്നു. ഇപ്പോഴിതാ പൈജാമ പാര്‍ട്ടിയിലെ കുറേ രസകരമായ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് താരം. സാനിയയും സഹോദരി അനം മിര്‍സയും മറ്റുബന്ധുക്കളും അടുത്ത സുഹൃത്തുക്കളും ചേര്‍ന്ന് പൈജാമ പാര്‍ട്ടി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് സാനിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.

മൃഗങ്ങളുടെ രൂപത്തിലുള്ള പൈജാമാ വേഷങ്ങള്‍ അണിഞ്ഞാണ് ഇരുവരും പാര്‍ട്ടിയിലെത്തിയത്. പച്ചനിറത്തിലുള്ള പൈജാമയണിഞ്ഞെത്തിയ സാനിയയെ കാണാന്‍ ബഹുരസമെന്നാണ് ആരാധകരുടെ കമന്റ്. സഹോദരിയാകട്ടെ പിങ്ക് നിറത്തിലുള്ള ബണ്ണി പൈജാമയാണ് അണിഞ്ഞത്. ആഘോഷവേളയില്‍ കേക്കുമുറിക്കുന്ന വിഡിയോയ്ക്ക് അടിക്കുറിപ്പായി സാനിയ നല്‍കിയത് ഭര്‍ത്താവ് ശുഐബിനെ മിസ് ചെയ്യുന്നുണ്ടെന്നാണ്. അതേസമയം ചിത്രങ്ങള്‍ കണ്ട് ‘ബേബി ഷവര്‍ ചിത്രങ്ങളാണെന്ന് തെറ്റിദ്ധരിക്കരുതേ’ എന്നും സാനിയ പറയുന്നു.

സാനിയയും ഭര്‍ത്താവും പാക് ക്രിക്കറ്റ് താരവുമായ ഷോയബ് മാലിക്കും നാളുകള്‍ക്ക് മുമ്പേ അറിയിച്ച ആ സന്തോഷ വാര്‍ത്തയിലേക്ക് അടുക്കാന്‍ ഇനി കുറച്ചു ദിവസങ്ങള്‍ മാത്രമേയുള്ളൂ. നേരത്തെ ഗര്‍ഭകാലത്തിന്റെ ഇടവേളയിലും ടെന്നീസ് പരിശീലിക്കുന്ന സാനിയയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു.

pathram desk 1:
Related Post
Leave a Comment