യു.എസ് ഓപ്പണിലെ പരാജയത്തിന് പിന്നാലെ സെറീന വില്യംസിനെതിരെ വംശീയ അധിക്ഷേപവുമായി ഓസ്ട്രേലിയന്‍ പത്രം, കാര്‍ട്ടൂണിനെതിരെ ലോക വ്യാപക പ്രതിഷേധം

യു.എസ് ഓപ്പണില്‍ പരാജയപ്പെട്ടതിന് തൊട്ട് പിന്നാലെ സെറീന വില്യംസിനെ വംശീയമായി അവതരിപ്പിച്ച് ഓസ്ട്രേലിയന്‍ പത്രം ഹെറാള്‍ഡ് സണ്‍ പത്രത്തിനെതിരെ ലോക വ്യാപക പ്രതിഷേധം. റുപര്‍ട് മര്‍ഡോക്കിന് കീഴിലുള്ള ടാബ്ലോയിഡ് പത്രമാണ് ഹെറാള്‍ഡ് സണ്‍. മത്സരത്തില്‍ പരാജയപ്പെട്ട സെറീന വില്യംസ് ദേഷ്യപ്പെട്ട് കോര്‍ട്ടില്‍ നിന്ന് അലറി വിളിക്കുന്ന രൂപത്തിലാണ് കാര്‍ട്ടൂണ്‍ വരച്ചിരിക്കുന്നത്. മത്സരത്തില്‍ വിജയിച്ച നവോമി ഒസാക്കയെ വെള്ളക്കാരിയായും ചിത്രീകരിച്ചിട്ടുണ്ട് കാര്‍ട്ടൂണില്‍.

വംശീയമായി അധിക്ഷേപ്പിച്ചുള്ള കാര്‍ട്ടൂണിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. നോവലിസ്റ്റ് ജെ കെ റൗളിങ്, അമേരിക്കന്‍ സിവില്‍ റൈറ്റ് ആക്ടിവിസ്റ്റ് ജെസ്സി ജാക്‌സണ്‍ എന്നിവര്‍ ട്വിറ്ററില്‍ കാര്‍ട്ടൂണിനെതിരെ പ്രതിഷേധം രേഖപെടുത്തിയിട്ടുണ്ട്.

കാര്‍ട്ടണിസ്റ്റ് മാര്‍ക്ക് നൈറ്റ് കാര്‍ട്ടൂണ്‍ പിന്‍വലിക്കാന്‍ തയാറല്ല, തെറ്റായി ചിത്രീകരിക്കുകയാണെന്ന നിലപാടിലാണ്. നാഷണല്‍ അസോസിയേഷന്‍ ഓഫ് ബ്ലാക്ക് ജേര്‍ണലിസ്റ്റ് കാര്‍ട്ടൂണിനെ ‘ലജ്ജാകരം’ എന്നാണ് വിശേഷിപ്പിച്ചത്.

pathram desk 2:
Related Post
Leave a Comment