സംസ്ഥാനത്ത് ഭരണസ്തംഭനമെന്ന് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോള്‍ ഭരണ സ്തംഭനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പോയതിന് ശേഷം ഇതുവരെ മന്ത്രിസഭാ യോഗം ചേര്‍ന്നിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞു. മന്ത്രിസഭായോഗം ചേരുന്നില്ല എന്നത് സംബന്ധിച്ച ഉത്തരവില്‍ വ്യക്തതയില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

സിപിഎമ്മും മുഖ്യമന്ത്രിയും ചേര്‍ന്ന് സംസ്ഥാനത്തെ അനാഥമാക്കി. മിനിറ്റിസില്‍ ഒപ്പിടാന്‍ ഇ പി ജയരാജന് പറ്റില്ല. ജയരാജന് ചുമതല നല്‍കിയതില്‍ പാര്‍ട്ടിയില്‍ തന്നെ അനിഷ്ടമുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

pathram:
Related Post
Leave a Comment