മിഥുന് വിവാഹ വാര്‍ഷികാശംസകള്‍ നേര്‍ന്ന് ജോജു…..!! എന്റെ ബെര്‍ത്‌ഡേ ആടാ പൊട്ടാ എന്ന് ബിജു മേനോന്‍ !!

കൊച്ചി: നടനും അവതാരകനുമായ മിഥുന്‍ രമേശിന്റെ വിവാഹ വാര്‍ഷികം കഴിഞ്ഞ ദിവസമായിരുന്നു. നിരവധി പേരാണ് മിഥുനും ഭാര്യ ലക്ഷ്മിക്കും ആശംസകള്‍ നേര്‍ന്നത്. നടന്‍ ജോജു ജോര്‍ജും തന്റെ സുഹൃത്തിനും കുടുംബത്തിനും ആശംസകള്‍ അറിയിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. എന്നാല്‍ പോസ്റ്റിനെക്കാള്‍ പിന്നാലെ വന്ന കമന്റിനെയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. ആ കമന്റിട്ടത് മറ്റാരുമായിരുന്നില്ല, പ്രിയ താരം ബിജു മേനോനായിരുന്നു. എന്റെ ബെര്‍ത്‌ഡേ ആടാ പൊട്ടാ..എന്നായിരുന്നു കമന്റ്. പിന്നീട് വന്ന ആശംസകളെല്ലാം പിന്നെ ബിജുവിനുള്ളതായിരുന്നു.എന്റെ ബെര്‍ത്‌ഡേ ആടാ പൊട്ടാ…മിഥുന് വിവാഹ വാര്‍ഷികാശംസകള്‍ നേര്‍ന്ന ജോജുവിനോട് ബിജു മേനോന്‍

കമന്റ് ഇട്ടതോടെ ജോജു മാത്രമല്ല നിരവധി പേര്‍ ബിജു മേനോന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. മിഥുനും കുടുംബത്തിനും ആശംസകള്‍ നേരാനും ബിജുമേനോന്‍ മറന്നില്ല. എന്തായാലും ബിജു മേനോന്റെ കമന്റ് അങ്ങിനെ താരമായിരിക്കുകയാണ്.

pathram desk 2:
Related Post
Leave a Comment