സംസ്ഥാനത്ത് ഇന്ന് എലിപ്പനി ബാധിച്ച് നാലുപേര്‍ മരിച്ചു,68 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു:മരിച്ചവരുടെ എണ്ണം 59 ആയി

കാസര്‍കോട്: സംസ്ഥാനത്ത് ഇന്ന് എലിപ്പനി ബാധിച്ച് നാലുപേര്‍ മരിച്ചു. മൂന്ന് പേര്‍ എലിപ്പനി ലക്ഷണങ്ങളോടെയാണ് മരിച്ചത്. കാസര്‍കോട് സ്വദേശിയുടെ മരണം എലിപ്പനി ബാധിച്ചാണെന്ന് സ്ഥിരീകരിച്ചിരുന്നു. എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ സ്വദേശികളാണ് മരിച്ചത്

കാസര്‍കോട് ജില്ലയിലെ പുത്തിഗെ സ്വദേശി അബ്ദുള്‍ അസീസ് ആണ് മരിച്ചത്. കാസര്‍കോഡ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് എലിപ്പനി പോസറ്റീവാണെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചത്. വൈകുന്നരത്തോടെ മരിക്കുകയായിരുന്നു. ഇതുവരെ ജില്ലയില്‍ 18 പേര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. 37 പേര്‍ നിരീക്ഷണത്തിലാണ്. കാസര്‍ഗോഡ് ജില്ലയില്‍ ആദ്യമായാണ് എലിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്തത്

സംസ്ഥാനത്ത് ഇതുവരെ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 59 ആയി. ഇതില്‍ 50 പേരില്‍ രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഒരിടത്തും എലിപ്പനി കൂടുന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 75,33,018 ഡോക്സിസൈക്ലിന്‍ ഗുളികകളാണ് ഇതുവരെ വിതരണം ചെയ്തത്.

pathram desk 2:
Related Post
Leave a Comment