ചിത്രത്തിലെ അഭിനേതാക്കള്‍ പൂര്‍ണമായും കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി; ‘തീവണ്ടി’യെ പ്രശംസിച്ച് വിനീത് ശ്രീനിവാസന്‍

ടൊവീനോ ചിത്രം തീവണ്ടിയെയും അണിയറപ്രവര്‍ത്തകരെയും പ്രശംസിച്ച് നടന്‍ വിനീത് ശ്രീനിവാസന്‍. ചിത്രത്തിലെ അഭിനേതാക്കള്‍ കഥാപാത്രങ്ങളോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തിയിട്ടുണ്ടെന്ന് വിനീത് തന്റെ ഫെയ്സ്ബുക് പോസ്റ്റില്‍ കുറിച്ചു. അതേസമയം ഫെല്ലിനി ചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത് മികച്ച പ്രതികരണമാണ്.

നല്ലൊരു എന്റര്‍ടെയ്‌നറാണ്, ചെയിന്‍ സ്‌മോക്കറുടെ കഥ പറയുന്ന ഈ ചിത്രമെന്നാണ് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകര്‍ പറയുന്നത്. ടൊവിനോയുടെ കഥാപാത്രത്തിന്റെ പുകവലി ശീലം മാറ്റിയെടുക്കാന്‍ വീട്ടുകാരും സുഹൃത്തുക്കളും നാട്ടുകാരും ഒറ്റക്കെട്ടായി നിന്നു പരിശ്രമിക്കുന്നതാണ് പ്രമേയം.

നവാഗതനായ ഫെലിനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖ നടി സംയുക്ത മേനോനാണ് നായികയാവുന്നത്. ചിത്രത്തില്‍ തൊഴില്‍രഹിതനായ ബിനീഷ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ടൊവിനോയുടെ കാമുകിയുടെ റോളിലാണ് നടി എത്തുന്നത്.

pathram desk 1:
Related Post
Leave a Comment