ഒട്ടും സഹിക്കാന്‍ പറ്റാതായപ്പോള്‍ ആ ബന്ധം ഉപേക്ഷിച്ചു; 18-ാം വയസിലെ പ്രയണബന്ധം തുറന്ന് പറഞ്ഞ് നിത്യാ മേനോന്‍

നടിമാരുടെ പ്രണയവും വിവാഹവും എന്നും മാധ്യമങ്ങളും ആരാധകരും ആഘോഷമാക്കാറുണ്ട്. നടിമാര്‍ക്കെതിരെ ഗോസിപ്പുകള്‍ പ്രചരിക്കുന്നതും അത്ര പുതുമയുള്ള കാര്യമല്ല. എന്നാല്‍ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും അഭിനയിച്ചിട്ടും ഇതുവരെ ഗോസിപ്പുകള്‍ക്ക് ഇടം കൊടുക്കാത്ത താരമാണ് നിത്യാ മേനോന്‍. അതിനു കാരണമെന്താണെന്ന് നടി തന്നെ വെളിപ്പെടുത്തുകയാണ്.

‘വിവാഹത്തെ ജീവിതത്തിലെ ഒരു വലിയ കാര്യമായി കാണുന്ന ആളുകളുണ്ട്. എന്നാല്‍ ഞാനങ്ങനെയല്ല. നമ്മളെ പൂര്‍ണ്ണമായി മനസ്സിലാക്കുന്ന ഒരാളെ വേണം വിവാഹം ചെയ്യാന്‍ അല്ലാത്ത പക്ഷം വിവാഹം കഴിക്കരുത്.

18-ാം വയസ്സില്‍ എനിക്ക് ഒരു പ്രണയ ബന്ധമുണ്ടായിരുന്നു. അയാളെ ഞാന്‍ ആത്മാര്‍ത്ഥമായി പ്രണയിച്ചു. എന്നാല്‍ അയാളുമായി പൊരുത്തപ്പെടാന്‍ എനിക്ക് കഴിഞ്ഞില്ല. ഒട്ടും സഹിക്കാന്‍ പറ്റാതായപ്പോള്‍ അങ്ങനെ ആ ബന്ധം ഉപേക്ഷിച്ചു.’ നടി പറഞ്ഞു.

സിനിമയ്ക്കു പുറമേ ജീവിതത്തിലും ശക്തമായ നിലപാടുകള്‍ എടുത്ത് ശ്രദ്ധയയാകുന്ന താരമാണ് നിത്യ. സിനിമയ്ക്കു വേണ്ടി മെലിഞ്ഞു രൂപഭംഗി വരുത്താന്‍ കഷ്ടപ്പെടുന്ന നടിമാര്‍ക്കിടയില്‍ അതിനൊന്നും തന്നെ കിട്ടില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ് കൈ നിറയെ സിനിമകളുമായി നില്‍ക്കുന്ന താരം കൂടിയാണ് നിത്യ.

pathram desk 1:
Related Post
Leave a Comment