ബാര്‍ കോഴ, കെവിന്‍ കൊലപാതകം, അന്വേഷണ ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ 9 ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

തിരുവനന്തപുരം: ബാര്‍കോഴ, കെവിന്‍ കൊലപാതകം കേസുകള്‍ അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ മാറ്റിക്കൊണ്ട് പൊലീസില്‍ വീണ്ടും അഴിച്ചുപണി. ഒന്‍പത് ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. പുതുതായി ഐപിഎസ് ലഭിച്ച 12 പേര്‍ക്ക് നിയമനവും നല്‍കി.

ബാര്‍കോഴ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്പി ആര്‍. സുകേശനെ തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളജിന്റെ പ്രിന്‍സിപ്പല്‍ സ്ഥാനത്തേയ്ക്ക് ആണ് മാറ്റിയിരിക്കുന്നത്. കെവിന്‍ കൊലപാതക കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്പി വി.എം. മുഹമ്മദ് റഫീഖിനെ എറണാകുളത്തേക്കും മാറ്റി.

മറ്റു മാറ്റങ്ങള്‍ ഇങ്ങനെ…

പി.വി.വില്‍സണ്‍ – സിഎംടി, കെഎപി 1, തൃശൂര്‍
എസ്.ശശിധരന്‍ – എസ്പി, വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ, സ്‌പെഷല്‍ സെല്‍, കോഴിക്കോട്.
വി.വി.ഹരിലാല്‍ – ഐആര്‍ബി, സിഎംടി.
വി.അജിത് – എസ്പി, സ്‌പെഷല്‍ സെല്‍, പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ്.
എസ്.മുരളീധരന്‍ – ഡിസിപി, സിഎസ്ഒ, ശ്രീപത്മനാഭ ടെംപിള്‍.
വി.ജി.വിനോദ് കുമാര്‍, എസ്പി, എന്‍ആര്‍ഐ സെല്‍, പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ്.
എ.കെ.ജമാലുദ്ദീന്‍ – മലപ്പുറം എടിഎസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് എസ്പി.
യു.അബുദുല്‍ കരീം – എസ്പി ആന്‍ഡ് കമാന്‍ഡന്റ്, എംഎസ്പി.
കെ.എം. ആന്റണി – സിബിസിഐഡി എസ്പി തിരുവനന്തപുരം.
ജെ.സുകുമാര പിള്ള – അസിസ്റ്റന്റ് ഐജിപി, പബ്ലിക് ഗ്രീവന്‍സ് ആന്‍ഡ് ലീഗല്‍ അഫയേഴ്‌സ്, ഹെഡ് ക്വാര്‍ട്ടേഴ്‌സ്.
ടി.എഫ്. സേവിയര്‍ – എസ്പി ആന്‍ഡ് കമാന്‍ഡന്റ്, എസ്എപി, തിരുവനന്തപുരം.
പി.എസ്.സാബു – എസ്പി, സിബിസിഐഡി, തിരുവനന്തപുരം.
കെ.പി.വിജയകുമാരന്‍, എസ്പി, എസ്ബിസിഐഡി, തൃശൂര്‍.
കെ.എസ്.വിമല്‍ – എസ്പി, ഹെഡ്ക്വാര്‍ട്ടേഴ്‌സ്, തിരുവനന്തപുരം.
ജെയിംസ് ജോസഫ്, എസ്പി, വിജലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ, കോട്ടയം.
കെ.എം.ടോമി – ഡപ്യൂട്ടി കമ്മിഷണര്‍, കോഴിക്കോട് സിറ്റി.
പി.കെ.മധു – അസിസ്റ്റന്റ് ഡയറക്ടര്‍(ട്രെയിനിങ്), പൊലീസ് അക്കാദമി, തൃശൂര്‍.

വനിതാ ബറ്റാലിയന്‍ കമാന്‍ഡന്റ് ആര്‍.നിശാന്തിനിക്ക് വനിതാ സെല്‍ എസ്പിയുടെ അധിക ചുമതല കൂടി നല്‍കി. ജി ശ്രീധരനെ കൊല്ലം എസ്ബിസിഐഡി എസ്പിയാക്കി. പി.സുനില്‍ബാബുവിനെ കോഴിക്കോട് സിബിസിഐഡിയില്‍ എസ്പിയാക്കി. ഡി.രാജന്‍ തിരുവനന്തപുരം എസ്പിസിഐഡി എസ്പിയാകും. ഇ.ഷെറിഫുദ്ദീനെ തിരുവനന്തപുരം വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോ(ഇന്റലിജന്‍സ്) എസ്പിയാക്കി. അലക്‌സ് കെ ജോണിനെ കോസ്റ്റല്‍ സെക്യൂരിറ്റി അസിസ്റ്റന്റ് ഐജിയാക്കി. നവനീത് ശര്‍മയെ അഗളി എഎസ്പിയാക്കി. സുജിത് ദാസിനെ നെടുമങ്ങാട് എഎസ്പിയാക്കിയിട്ടുണ്ട്.

pathram:
Related Post
Leave a Comment