തിരുവനന്തപുരം: സമീപകാലത്ത് കണ്ട ഏറ്റവം വലിയ പ്രളയത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്. പ്രളയക്കെടുതി അതിജീവിക്കാനുള്ള ശ്രമങ്ങള്‍ കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ ഇപ്പോഴും നടക്കുന്നു. അതിനിടെ പ്രളയത്തെക്കുറിച്ച് വിചിത്ര വാദവുമായി വൈദ്യുതി മന്ത്രി എം.എം.മണി. നൂറ്റാണ്ടു കൂടുമ്പോള്‍ പ്രളയം വരും. കുറേപേര്‍ മരിക്കും, കുറേപേര്‍ ജീവിക്കും. എന്നാല്‍ ജീവിതയാത്ര തുടരുമെന്നു മന്ത്രി പറഞ്ഞു.
പ്രതിപക്ഷത്തിന്റെ വാക്കു കേട്ട് ഇത് വിവാദമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രിയുടെ പ്രസ്താവന.
Leave a Comment