നിഗൂഢതകള്‍ ഒളിപ്പിച്ച് ഹഫദ്,’വരത്ത’ന്റെ ട്രെയിലര്‍ എത്തി

ഫഹദ് ഫാസിലിനെ നായകനാക്കി അമല്‍ നീരദ് ഒരുക്കുന്ന ‘വരത്തന്‍’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലറെത്തി. ഏറെ നിഗൂഢതകളോടെ പ്രേക്ഷകരില്‍ ആകാംക്ഷയുണര്‍ത്തുന്നതാണ് ഒന്നര മിനുട്ട് ദൈര്‍ഘ്യമുള്ള ട്രെയിലര്‍. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക.ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘വരത്തന്‍’. അതിനാല്‍ തന്നെ ഇത്തവണ എന്താണ് ഈ ടീം തങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേകഷകരും.

ചിത്രത്തില്‍ അബിന്‍ എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. ഐശ്വര്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് പ്രിയ എന്നാണ്. ചിത്രം സെപ്തംബര്‍ 20ന് തിയേറ്ററുകളിലെത്തും. ഓഗസ്റ്റ് 27നായിരുന്നു ആദ്യ റിലീസ് തിയ്യതി. എന്നാല്‍ പ്രളയം മൂലം ഇതു മാറ്റുകയായിരുന്നു.

വരത്തനിലെ ആദ്യ രണ്ടു പാട്ടുകളും നേരത്തേ പുറത്തിറങ്ങിയിരുന്നു. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാം സംഗീതം നല്‍കി നസ്രിയയും ശ്രീനാഥ് ഭാസിയും ചേര്‍ന്നാണ് പുതിയ ഗാനം ആലപിച്ചിരിക്കുന്നത്.

ലിറ്റില്‍ സ്വയമ്പാണ് ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. അമല്‍നീരദിന്റെ ഉടമസ്ഥതയിലുള്ള എഎന്‍പിയും ഫഹദ് ഫാസിലിന്റെ ഉടമസ്ഥതയിലുള്ള നസ്രിയ നസീം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വാഗമണ്‍, ദുബായ് എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷന്‍.

pathram desk 2:
Related Post
Leave a Comment