മാധ്യമങ്ങള്‍ വേട്ടയാടുന്നു! ചോദ്യങ്ങള്‍ ചോദിച്ച് വെട്ടിലാക്കാന്‍ നോക്കണ്ട, അന്വേഷണത്തെ നേരിടാന്‍ കമ്മ്യൂണിസ്റ്റ് ശക്തിയുണ്ടെന്ന് പി.കെ ശശി

തിരുവനന്തപുരം: പരാതിയൊന്നുമില്ലാതെയാണ് മാധ്യമങ്ങള്‍ തന്നെ വേട്ടയാടുന്നതെന്ന് ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശി. തനിക്കെതിരെ ഉയര്‍ന്ന ആരോപണം രാഷ്ട്രീയപ്രേരിതമാണ്. തെറ്റ് ചെയ്തിട്ടില്ല. പാര്‍ട്ടിക്ക് അകത്തുള്ള കാര്യങ്ങള്‍ പുറത്തു പറയില്ല.ചില വിവരദോഷികള്‍ പുറത്ത് പറഞ്ഞേക്കാം. അന്വേഷണത്തെ നേരിടാന്‍ കമ്മ്യൂണിസ്റ്റ് ശക്തിയുണ്ട്. ഏത് നടപടിയും സ്വീകരിക്കാനുള്ള ആര്‍ജ്ജവം പാര്‍ട്ടിക്കുണ്ട്. അച്ചടക്ക നടപടിയുണ്ടായാല്‍ സ്വീകരിക്കുമെന്നും പി.കെ.ശശി പറഞ്ഞു.

എന്റെ പ്രവൃത്തിയില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ അത് കമ്മ്യൂണിസ്റ്റ് ആരോഗ്യത്തോടെ നേരിടും’. ശശിക്കെതിരെ അച്ചടക്കനടപടി ഉണ്ടാകുമോ എന്ന മാധ്യപ്രവര്‍ത്തകരുടെ ചോദ്യത്തിന് അച്ചടക്ക നടപടിയെ കുറിച്ച് നിങ്ങള്‍ വേവലാതിപ്പെടേണ്ട എന്ന് മറുപടി കൊടുത്തു.

പരാതി കൈകാര്യം ചെയ്യാനുള്ള സംവിധാനം പാര്‍ട്ടിക്കുണ്ട്. ഇത് രാഷ്ട്രീയമായ പരാതിയാണെന്ന് മുതിര്‍ന്ന നേതാക്കള്‍ തന്നെ പറഞ്ഞിട്ടുണ്ട്. താന്‍ തെറ്റായ രീതിയില്‍ സഞ്ചരിച്ചിട്ടില്ലെന്നും പി.കെ.ശശി പറഞ്ഞു. തെറ്റ് പാര്‍ട്ടി ചൂണ്ടിക്കാട്ടിയാല്‍ ഏത് നടപടിയും നേരിടാന്‍ തയ്യാറാണ്. പരാതിയുടെ പകര്‍പ്പ് മാധ്യമങ്ങളുടെ കൈയിലുണ്ടോയെന്നും പി.കെ.ശശി ചോദിച്ചു. എന്നെ വെട്ടിലാക്കാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിലൊന്നും ശശി വീഴില്ല’. എന്നും അദ്ദേഹം പറഞ്ഞു

pathram desk 1:
Related Post
Leave a Comment